പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് അക്കൗണ്ടിൽ 50,000 രൂപ മിനിമം ബാലൻസ് വേണമെന്ന തീരുമാനം പിൻവലിക്കാൻ ഐ.സി.ഐ.സി.ഐ ബാങ്ക് തീരുമാനിച്ചു. ബാങ്കിന്റെ വെബ്സൈറ്റിൽ പുതുക്കിയിട്ടുള്ള വിവരങ്ങൾ പ്രകാരം, മെട്രോ നഗരങ്ങളിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഇനി 15,000 രൂപ, ചെറുനഗരങ്ങൾക്ക് 7,500 രൂപ, ഗ്രാമപ്രദേശങ്ങൾക്ക് 2,500 രൂപ എന്നിങ്ങനെയാണ് മിനിമം ബാലൻസ്.മുൻപ് യഥാക്രമം 50,000, 25,000, 10,000 രൂപയായി ഉയർത്തിയിരുന്ന തുകയിലാണ് ഈ വലിയ മാറ്റം വരുത്തിയത്. പുതുക്കിയ മാനദണ്ഡം 2025 ഓഗസ്റ്റ് 1 മുതൽ തുറക്കുന്ന അക്കൗണ്ടുകൾക്കാണ് ബാധകമാകുക, അതിന് മുമ്പ് അക്കൗണ്ട് തുറന്നവർക്കോൾ പഴയ നിയമങ്ങൾ തുടരും.മിനിമം ബാലൻസ് പാലിക്കാത്തവർക്ക്, കുറവ് വരുന്ന തുകയുടെ 6% അല്ലെങ്കിൽ 500 രൂപ — ഇതിൽ കുറവ് വരുന്ന തുകയേയാണ് പിഴയായി ഈടാക്കുക.