മാനന്തവാടി: അനധികൃത നിലം നികത്തലുമായി ബന്ധപ്പെട്ട സംഭവത്തിൽ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയതിനായി കേസ് രജിസ്റ്റർ ചെയ്തു. മുൻ മാനന്തവാടി വില്ലേജ് ഓഫീസർ എസ്. രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.കുഴിനിലം സ്വദേശിയായ ഷമീറിനെ പ്രതിയായി മാനന്തവാടി പൊലീസ് സ്റ്റേഷനിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു.