നികുതി ഇളവ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി-ജി എസ് ടി ദീപാവലി മുതല്‍ കുറയും

ദീപാവലി ആശംസകളോടൊപ്പം രാജ്യവ്യാപകമായ നികുതി ഇളവ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇത് രാജ്യത്തുടനീളം നികുതി ഭാരം കുറച്ച് ജനങ്ങൾക്ക് ഇരട്ട ദീപാവലി സമ്മാനമാക്കും,” മോദി പറഞ്ഞു.കഴിഞ്ഞ 11 വർഷത്തിനിടെ ടയർ-2, ടയർ-3 നഗരങ്ങളിൽ സംരംഭകത്വം വൻതോതിൽ വളർന്നുവെന്നും മുദ്ര യോജന ലക്ഷക്കണക്കിന് യുവാക്കളെയും സ്ത്രീകളെയും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലി വളർത്തുന്നവരുടെയും താൽപ്പര്യങ്ങൾക്ക് എതിരായ ഏതൊരു നയത്തിനും താൻ മതിൽപോലെ നിൽക്കുമെന്നും മോദി ഉറപ്പ് നൽകി. ഇന്ത്യ ഇന്ന് പാൽ, പയർവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉത്പാദനത്തിൽ ലോകത്ത് ഒന്നാമതും മത്സ്യ ഉൽപ്പാദനത്തിൽ രണ്ടാമതും നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 4 ലക്ഷം കോടി രൂപയുടെ കാർഷികോൽപ്പന്ന കയറ്റുമതിയും നടത്തി.ഇതിന് പുറമെ, വീക്ഷിത് ഭാരത് റോസ്ഗർ യോജന പ്രഖ്യാപിച്ചും അദ്ദേഹം രംഗത്തെത്തി. ഈ പദ്ധതി പ്രകാരം സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്നവർക്ക് സർക്കാർ 15,000 രൂപയുടെ പ്രോത്സാഹനത്തുക നൽകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top