സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ? സര്‍ക്കാര്‍ ഒപ്പമുണ്ട്; സംരംഭകരുടെ പരാതി പരിഹാര സംവിധാനവുമായി വ്യവസായ വകുപ്പ്

സംരംഭകർക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും പരാതികളും ഇനി വേഗത്തിൽ പരിഹരിക്കാൻ പുതിയ സംവിധാനം ഒരുക്കിയതായി വ്യവസായ വകുപ്പ് അറിയിച്ചു. ‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടുള്ള ഈ പദ്ധതി, സംരംഭകർക്ക് ആത്മവിശ്വാസവും സർക്കാരിലുള്ള വിശ്വാസവും വർധിപ്പിക്കുമെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കുന്നത്.ഈ സംവിധാനം പൂർണ്ണമായും ഓൺലൈനായി പ്രവർത്തിക്കും. http://grievanceredressal.industry.kerala.gov.in പോർട്ടലിൽ പരാതി നൽകിയാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും.സംവിധാനം എങ്ങനെ പ്രവർത്തിക്കും?ജില്ലാതല കമ്മിറ്റികൾ: 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുടെ പരാതികൾ ജില്ലാ കമ്മിറ്റികൾ പരിശോധിക്കും. ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമാകും.സംസ്ഥാനതല കമ്മിറ്റികൾ: 10 കോടിയിലധികം നിക്ഷേപമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും അപ്പീലുകളും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാകും.പരാതി പരിഹാരത്തിനിടയിൽ ജില്ലാ, സംസ്ഥാന കമ്മിറ്റികൾക്ക് ഒരു സിവിൽ കോടതിയുടെ അധികാരം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥരുടെ വീഴ്ച തെളിഞ്ഞാൽ പിഴ ചുമത്തുകയോ, വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യുകയോ ചെയ്യാം.സംരംഭകർക്ക് നൽകുന്ന ഉറപ്പ്സംരംഭകർക്ക് സേവനം ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കിയാലോ കാലതാമസം വരുത്തിയാലോ ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും. സംരംഭങ്ങൾ ആരംഭിക്കാനും വികസിപ്പിക്കാനും സർക്കാർ ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ഈ സംവിധാനം നൽകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top