ഇന്ത്യൻ റെയിൽവേയിൽ 3115 അപ്രന്റീസ് ഒഴിവുകൾക്ക് പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC) മുഖേനയാണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് 50 ശതമാനം മാർക്കോടെ പാസായതോടൊപ്പം NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ എസ്.സി, എസ്.ടി, ഒബിസി, പിഡബ്ല്യൂബിഡി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുകൾ ഉണ്ടായിരിക്കും. ഈസ്റ്റേൺ റെയിൽവേയിലെ ഹൗറ, സീൽഡ, മാൽഡ, അസൻസോൾ ഡിവിഷനുകളിലും കാഞ്ച്രപാറ, ലിലുവ, ജമാൽപൂർ വർക്ക്‌ഷോപ്പുകളിലുമാണ് ഒഴിവുകൾ. ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്, കാർപെന്റർ, ലൈൻമാൻ തുടങ്ങിയ ട്രേഡുകളിലാണ് നിയമനം. തിരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലാണ്. പത്താം ക്ലാസിലും ഐടിഐ പരീക്ഷകളിലും നേടിയ മാർക്കിന്റെ ശരാശരിയാണ് പരിഗണിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 13 ആണു. താൽപര്യമുള്ളവർ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് rrcer.org വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 100 രൂപയായിരിക്കും. എസ്.സി, എസ്.ടി, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.