സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണം; ഡോ. ആർ. ബിന്ദു

മാനന്തവാടി ∙ പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സമൂഹവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോഴാണ് വിദ്യാഭ്യാസം സമ്പൂർണ്ണമാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.പി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച അക്കാദമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട ഉദ്ഘാടനം, മൂന്നാംഘട്ട തറക്കല്ലിടൽ, ബിരുദദാന ചടങ്ങ് എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾ അറിവ് സംഭരിക്കുന്നവരാകാതെ പുതിയ അറിവുകളുടെ സൃഷ്ടാകാക്കളാകണമെന്നും സാങ്കേതിക വിദ്യ കൈവശപ്പെടുത്തിയ യുവതലമുറയാണ് ഭാവിയെന്നുമായിരുന്നു മന്ത്രിയുടെ അഭിപ്രായം.ഉന്നത വിദ്യാഭ്യാസം സർക്കാരിന്റെ മുൻഗണനനാല് വർഷത്തിനിടെ 6,000 കോടി രൂപയുടെ പദ്ധതികൾ ഉന്നത വിദ്യാഭ്യാസത്തിനായി നടപ്പാക്കിയതായി മന്ത്രി അറിയിച്ചു. കേരളത്തെ ആഗോള തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനുള്ള സൗകര്യ വികസനവും തൊഴിൽ സൗഹൃദ പഠന പദ്ധതികളും പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ സാമ്പത്തികവും സാങ്കേതികവും പിന്തുണ നൽകുന്നുണ്ടെന്നും 500-ലധികം കോളേജുകളിൽ സ്ഥാപിച്ച ഇന്നോവേഷൻ ഇൻകുബേഷൻ സെന്ററുകൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പുതിയ കെട്ടിട സൗകര്യങ്ങൾപട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു അധ്യക്ഷനായിരുന്നു. തൊഴിൽ ലഭ്യത വർധിപ്പിക്കുന്നതിനായി തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.2023-ൽ ആരംഭിച്ച മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാംഘട്ടത്തിലാണ് ഉദ്ഘാടനം നടന്നത്. 404.964 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ ഭാഗത്ത് അഞ്ച് ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ 867.766 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ട് നില കെട്ടിടമാണ് 3.93 കോടി രൂപ ചെലവിൽ നിർമിക്കുന്നത്. ഇതിൽ ക്ലാസ് മുറികൾ, ലൈബ്രറി, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, റീഡിംഗ് റൂം, റസ്റ്റ് റൂം, ആണ്‍കുട്ടികൾക്കായുള്ള ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ഉണ്ടാകും.ബിരുദദാനവും മറ്റ് പരിപാടികളുംചടങ്ങിൽ കോളജിൽ പഠനം പൂർത്തിയാക്കിയ 34 വിദ്യാർത്ഥികൾക്ക് ബിരുദദാനവും നടന്നു.പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്‍റ് ബ്രാൻ അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ഐഎച്ച്‌ആർഡി ഡയറക്ടർ ഡോ. വി.എ. അരുണ്‍ കുമാർ, പികെകെഎംസിഎഎസ് പ്രിൻസിപ്പൽ ഷീബ ജോസഫ്, മറ്റ് പൊതുപ്രവർത്തകരും അധ്യാപകരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top