വയനാട് ദുരന്തം: സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തിയത് സംബന്ധിച്ച് രേഖകളില്ലെന്ന് റിപ്പോർട്ട്

2024ലെ വയനാട് ദുരന്തത്തെ തുടർന്ന് സന്നദ്ധ സംഘടനകൾ നടത്തിയതായി റിപ്പോർട്ട് ചെയ്ത ധനസമാഹരണവുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ലഭ്യമല്ലെന്ന് ധനകാര്യ വകുപ്പിന്റെ പരിശോധന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനായി വിവിധ സംഘടനകൾ പിരിവ് നടത്തിയെന്ന വിവരം സർക്കാറിന് ലഭിച്ചിരുന്നുവെങ്കിലും, കലക്ടറേറ്റിൽ ഇതുസംബന്ധിച്ച ഫയലുകളോ പരാതികളോ രേഖകളോ കണ്ടെത്താനായിട്ടില്ല.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കുറിപ്പിനെ തുടർന്നാണ് ധനമന്ത്രി ഉത്തരവിട്ടതിനെ തുടർന്ന് ധനകാര്യ വകുപ്പ് വയനാട്ടിൽ പരിശോധന നടത്തിയത്. ദുരിതാശ്വാസനിധിയിലേക്ക് പി.ആർ. പ്രശാന്ത് നൽകിയ 20,000 രൂപയുടെ ചെക്ക് അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിനാൽ മടങ്ങിയതായി കലക്ടറേറ്റ് റിപ്പോർട്ടിൽ പറയുന്നു.അതേസമയം, പൊഴുതന വില്ലേജ് പരിധിയിലെ പെരിങ്കോട്ട കൂട്ടക്കാവ് ക്ഷേത്ര ഭരണസമിതിയിൽ നിന്ന് 25,000 രൂപയുടെ സംഭാവനാ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതായി കണ്ടെത്തി. ഈ തുക കേരള ഗ്രാമീൺ ബാങ്ക് പൊഴുതന ശാഖയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, രസീത് വില്ലേജ് ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമാകുന്നു.വൈത്തിരി താലൂക്ക് ഓഫീസിൽ നടത്തിയ പരിശോധനാഫലങ്ങൾ തഹസിൽദാർ കലക്ടറിന് റിപ്പോർട്ട് ചെയ്തു. ആദ്യമായി പരിശോധന നടത്തിയ വെള്ളരിമല വില്ലേജ് ഓഫീസിൽ ദുരന്തത്തിന് പിന്നാലെ വിവിധ സംഘടനകളും വ്യക്തികളും പിരിവ് നടത്തിയതായി രേഖകളോ പരാതികളോ ഒന്നും ലഭിച്ചില്ല. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരി മറ്റം തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളിൽ നിരവധി വാട്സാപ്പ് കൂട്ടായ്മകൾ പ്രവർത്തിച്ചിരുന്നുവെങ്കിലും, ഔദ്യോഗികമായി പണപ്പിരിവ് നടത്തിയതായി തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് വില്ലേജ് ഓഫിസർ നൽകിയ മൊഴി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top