സ്വർണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സന്തോഷവാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് മാത്രം ഒരു പവന് 440 രൂപ കുറഞ്ഞതോടെ, നിലവിലെ വില 73,440 രൂപയായി. ഗ്രാമിന് 9,180 രൂപയാണ് ഇന്നത്തെ നിരക്ക്.ഓഗസ്റ്റ് 8-ന് 75,760 രൂപയായിരുന്ന സ്വർണവിലയാണ് ഈ മാസത്തെ ഉയർന്ന നിരക്ക്. എന്നാൽ ഒൻപത് മുതൽ ആരംഭിച്ച ഇടിവ് ഇപ്പോഴും തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 73,200 രൂപയാണ് ഇതുവരെ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.ഡോളറിനെതിരെ രൂപയുടെ നില, രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, കസ്റ്റംസ് ഡ്യൂട്ടി, ഇറക്കുമതി നിരക്ക് എന്നിവയാണ് സ്വർണവില നിശ്ചയിക്കുന്നതിൽ നിർണായക ഘടകങ്ങൾ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയിൽ വർഷംതോറും ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യപ്പെടുന്നു.വിവാഹ സീസൺ അടുത്തിരിക്കെ കേരളത്തിലെ ജ്വല്ലറികളിൽ മുൻകൂർ ബുക്കിങ് ഉയർന്നുവരികയാണ്. ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ വാങ്ങുന്ന ദിവസത്തെ വിലയോ — അതിൽ കുറഞ്ഞ നിരക്കിന് സ്വർണം സ്വന്തമാക്കാൻ കഴിയുന്നതാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണം.