വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം. എ. യൂസഫലി വന്‍ സഹായം നല്‍കി. 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം കൈമാറിയത്. ഇതിനുമുമ്പ്, അദ്ദേഹത്തിന്റെ പ്രതിനിധികളിലൂടെ 5 കോടി രൂപ ഇതിനകം നല്‍കിയിരുന്നു. മൊത്തത്തില്‍ 15 കോടി രൂപയുടെ സഹായമാണ് യൂസഫലി വയനാട് ദുരിതാശ്വാസത്തിനായി സംഭാവന ചെയ്തിരിക്കുന്നത്.