സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും മാറ്റം രേഖപ്പെടുത്തി. 12 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. എന്നാൽ ഇന്ന് വീണ്ടും വിലയിൽ ഇടിവ് സംഭവിച്ചു. ഇന്നത്തെ വ്യാപാരത്തിൽ പവന് 120 രൂപ കുറഞ്ഞതോടെ, 22 കാരറ്റ് സ്വർണത്തിന്റെ വില 73,720 രൂപയായി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9,215 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 7,565 രൂപയും 14 കാരറ്റ് സ്വർണത്തിന് 5,890 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ, 916 ഹാള്‍മാർക്ക് വെള്ളിയുടെ ഒരു ഗ്രാമിന് 122 രൂപ തന്നെയാണ് ഇന്നത്തെ നിരക്ക്.