എക്‌സൈസ് വകുപ്പില്‍ ട്രെയിനി; കേരള പിഎസ് സി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്

കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്‌മെന്റിൽ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് സ്ഥിര നിയമനം. മുസ്‌ലിം വിഭാഗത്തിലെ വനിതകൾക്കായി മാത്രം നടക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റിലാണ് ഇടുക്കി ജില്ലയിൽ ഒരു ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 19 മുതൽ 34 വയസ് വരെയുള്ള, 02.01.1991നും 01.01.2006നും ഇടയിൽ ജനിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ സ്കെയിലിൽ 27,900 രൂപ മുതൽ 63,700 രൂപ വരെയുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.അപേക്ഷിക്കാൻ സ്ത്രീകൾക്ക് മാത്രമാണ് അവസരം. ഭിന്നശേഷിക്കാർക്കും പുരുഷന്മാർക്കും അപേക്ഷിക്കാനാവില്ല. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് മാത്രമേ യോഗ്യതയുള്ളൂ. കൂടാതെ 152 സെ.മീ ഉയരം നിർബന്ധമാണ്. ഉദ്യോഗാർഥികൾ endurance test ആയി 2.5 കിലോമീറ്റർ 15 മിനിറ്റിനകം ഓടുകയും, athletics event കളിൽ 100 മീറ്റർ ഓട്ടം, ഹൈ ജംപ്, ലോംഗ് ജംപ്, ഷോട്ട് പുട്ട്, 200 മീറ്റർ ഓട്ടം, ത്രോ ബോൾ, ഷട്ടിൽ റേസ്, സ്കിപ്പിങ് എന്നിവയിൽ നിന്ന് കുറഞ്ഞത് അഞ്ച് ഇനങ്ങളിൽ വിജയിക്കുകയും വേണം.താൽപര്യമുള്ളവർ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിജ്ഞാപനം പൂർണ്ണമായി വായിച്ച് അപേക്ഷ നൽകുന്നത് നിർബന്ധമാണ്. ആദ്യമായി അപേക്ഷിക്കുന്നവർ One Time Registration പൂർത്തിയാക്കണം, മറ്റു ഉദ്യോഗാർഥികൾക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷയ്ക്ക് ഫീസ് ഈടാക്കുന്നില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top