വയനാട് സ്വദേശിയായ 45 കാരനിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയാണ് നൽകുന്നത്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരബാധയേറ്റ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. രോഗബാധ വർധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി.