കേരളത്തിൽ നബിദിനം സെപ്റ്റംബർ 5ന് ആചരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. റബീഉൽ അവ്വൽ മാസപ്പിറവി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായതിനെ തുടർന്ന് സംയുക്ത ഖാസിമാരായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ പല പ്രദേശങ്ങളിലും മാസപ്പിറവി ദൃശ്യമാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മാസം സെപ്റ്റംബർ 5ന് നബിദിനം ആചരിക്കുമെന്ന് തീരുമാനിച്ചത്.