ഇന്ന് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ മാറ്റം രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞതോടെ പുതിയ വില 74,440 രൂപയായി. അതേസമയം, ശനിയാഴ്ച മാത്രം സ്വര്‍ണവില 800 രൂപ ഉയര്‍ന്നിരുന്നു.മുമ്പ്, ഓഗസ്റ്റ് 8-ന് 75,760 രൂപ എന്ന ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണവില തുടര്‍ന്ന് ഇടിവിലേക്കായിരുന്നു. ഓഗസ്റ്റ് 9 മുതല്‍ 20 വരെ വിലയില്‍ തുടര്‍ച്ചയായ ഇടിവ് അനുഭവപ്പെട്ടു. ഓഗസ്റ്റ് 20-ന് 73,440 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവിലയില്‍ ആകെ 2,320 രൂപയുടെ ഇടിവ് സംഭവിച്ചു. പിന്നാലെ, 21-ന് 400 രൂപ ഉയര്‍ന്നുവെങ്കിലും, 22-ന് 120 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഒറ്റ ദിവസത്തില്‍ തന്നെ 800 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും കുതിച്ചുകയറിയിരുന്നു.ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. പുതിയ വില 9,305 രൂപയാണ്.