സമയം കൂട്ടും ദിവസം കുറയ്ക്കും! സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കും? നിര്‍ണായക യോഗം

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ക്രമത്തിൽ വലിയ മാറ്റങ്ങൾ പരിഗണനയിൽ. പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കി, ശനിയാഴ്ചയും ഞായറാഴ്ചയും അവധി നൽകുന്ന പദ്ധതി സർക്കാർ പഠനത്തിലാണ്. ഇതിന് പകരമായി നിലവിലെ ഓഫീസ് സമയം ഒരു മണിക്കൂർ വരെ ദൈർഘ്യമാക്കാനാണ് സാധ്യത.ഭരണപരിഷ്‌കരണ കമ്മീഷനും ശമ്പള പരിഷ്‌കരണ കമ്മീഷനും നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം രൂപപ്പെടുന്നത്. മുൻപ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനിയാഴ്ചയും അവധി നൽകുന്ന കാര്യം പരിഗണിച്ചിരുന്നു. എന്നാൽ, ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയ്ക്കണമെന്ന വ്യവസ്ഥ ചേർത്തതോടെ സർവീസ് സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.പുതിയ നിർദേശപ്രകാരം, എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളുമാണ് അവധിയായിരിക്കേണ്ടത്. ഇപ്പോഴത്തെ പോലെ ഏഴ് മണിക്കൂർ ദൈനംദിന പ്രവൃത്തി സമയം തുടർന്നാൽ, ഓഫീസ് പ്രവേശന സമയം ഒരു മണിക്കൂർ മുൻപേ തുടങ്ങുകയും വൈകുന്നേരം 5.30 വരെ ദൈർഘ്യമാക്കുകയും വേണം.ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി സർക്കാർ സർവീസ് സംഘടനാ പ്രതിനിധികളുമായി അടുത്ത മാസം 11ന് പൊതുഭരണ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചർച്ച നടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top