മാനന്തവാടി ഇന്ത്യൻ കോഫി ഹൗസിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായി. എന്നാൽ ആരും പരിക്കേറ്റിട്ടില്ല. വിവരം ലഭിച്ച ഉടൻ തന്നെ മാനന്തവാടി അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി. നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങളുമായി സ്ഥലത്തെത്തി തീ പൂർണമായും അണച്ചു.രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷംനാദ് എ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വിശാൽ അഗസ്റ്റിൻ, അനീഷ് ടി.എസ്., മനു അഗസ്റ്റിൻ, ആസിഫ് ഇ.കെ., അഭിജിത് സി.ബി., അമൃതേഷ് വി.പി., ജോബി പി.യു., ഷൈജറ്റ് മാത്യു എന്നിവർ പങ്കെടുത്തു.