സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും നാളെ മുതൽ ഓണാവധി ആരംഭിക്കും. ഓണാഘോഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വിദ്യാലയങ്ങൾ അവധിയിലേക്ക് കടക്കുന്നത്. സെപ്റ്റംബർ 8-നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.ഓണാവധി ചുരുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതിനകം തന്നെ സ്കൂളുകളിൽ ഓണപരീക്ഷകൾ പൂർത്തിയായിരിക്കുകയാണ്. സ്കൂൾ തുറന്നിട്ട് ഏഴ് ദിവസത്തിനകം ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ക്ലാസ് 5 മുതൽ 9 വരെ ഓരോ വിഷയത്തിലും 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കായി അടുത്ത മാസം രണ്ട് ആഴ്ചകളോളം പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി അധ്യാപകർക്ക് മൂന്നു തലങ്ങളിലായി കൗൺസിലിംഗ് പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.