ലക്കിടി : താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി ശക്തമായതിനെ തുടർന്ന് ചുരം വഴി ഗതാഗതം പൂർണമായും നിരോധിച്ചു. കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണ സ്ഥലത്ത് വീണ്ടും പാറകളും മണ്ണും തെറിച്ച് വീഴാനുള്ള സാധ്യതയുണ്ടെന്നതിനാലാണ് ഗതാഗതം അടച്ചതെന്ന് താമരശ്ശേരി ഡിവൈഎസ്പി സുഷീർ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടഞ്ഞു നിർത്തുന്ന നടപടികൾ സ്വീകരിച്ചു.