സര്‍വകാല റെക്കോര്‍ഡില്‍ സംസ്ഥാനത്തെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെക്കാൾ വൻ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവിപണി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. പവന് 520 രൂപയുടെ വർധനയോടെ ഇന്നത്തെ ആഭരണസ്വർണ നിരക്ക് ₹75,760 ആയി.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ₹9,470 ആയി ഉയർന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. രാജ്യാന്തര വിപണിയിലും വിലയിൽ വർധനവ് സംഭവിച്ചിട്ടുണ്ട് – സ്വർണവില ഔൺസിന് 3,400 ഡോളറിൽ നിന്ന് 3,423 ഡോളർ ആയി.ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് ₹10,261, പവന് ₹81,088 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് ₹7,696, പവന് ₹61,568 രൂപ എന്ന നിലയിലാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് – ഗ്രാമിന് ₹129.90, കിലോയ്ക്ക് ₹1,29,900 രൂപ.ഓഗസ്റ്റ് മാസാരംഭത്തിൽ പവന് ₹73,200 ആയിരുന്ന നിരക്കാണ് ഇപ്പോൾ 2,500-ത്തിലധികം രൂപ കൂടി 75,000-നെ കടന്നിരിക്കുന്നത്. ആഭരണം വാങ്ങുന്നവർക്ക് കുറഞ്ഞ പണിക്കൂലിയോടെ തന്നെ ₹81,000 വരെ ചെലവ് പ്രതീക്ഷിക്കാവുന്ന അവസ്ഥയാണ് ഇന്നത്തെ വിപണിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top