കോഴിക്കോട്: ഒമ്പതാം വളവിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന വയനാട് ചുരത്തിലെ യാത്രാ നിയന്ത്രണം പിൻവലിച്ചു. ഇനി വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്. എന്നാൽ, ഒരേസമയം ഒരു വശത്ത് നിന്നുമാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയൂ. ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഒമ്പതാം വളവിൽ പാർക്കിങ് അനുവദിക്കില്ലെന്നും ചുരത്തിൽ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രി ചെറിയ വാഹനങ്ങൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് നിയന്ത്രണം പൂർണമായും നീക്കിയത്.