വൈദ്യുതി നിരക്കിൽ മാറ്റം; സെപ്റ്റംബറിൽ സർചാർജ് ഈടാക്കും

തിരുവനന്തപുരം:സെപ്റ്റംബര്‍ മാസം മുതല്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവില്‍ ഈടാക്കുന്നതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഓഗസ്റ്റില്‍ മാസാന്ത ബില്‍ അടയ്ക്കുന്നവര്‍ക്ക് 9 പൈസയും, രണ്ടു മാസത്തിലൊരിക്കല്‍ ബില്‍ അടയ്ക്കുന്നവര്‍ക്ക് 8 പൈസയുമാണ് അധികമായി ചേര്‍ത്തിരുന്നത്.വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനച്ചെലവുകള്‍ കൂടിയതിനെ തുടര്‍ന്നാണ് അധികചെലവ് തിരിച്ചുപിടിക്കാന്‍ തീരുമാനം. ജൂലൈ മാസത്തില്‍ മാത്രം 26.28 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടായത്. കണക്കു പ്രകാരം യൂണിറ്റിന് 12.54 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കേണ്ട സാഹചര്യമുണ്ടെങ്കിലും, റെഗുലേറ്ററി കമ്മീഷന്റെ അനുമതി 10 പൈസ വരെയായതിനാലാണ് അത്ര മാത്രം ചുമത്തുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top