സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട തോതില്‍ മാത്രം മഴ പെയ്യാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വടക്കന്‍ ജില്ലകളിലെ ശക്തമായ മഴയും ഇപ്പോള്‍ ശമിച്ചിരിക്കുകയാണ്.അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ ഇടത്തരം മഴയും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് പ്രവചിച്ചു.