വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വീണ്ടും ഇളവ്. എണ്ണ വിപണന കമ്പനികളുടെ പ്രഖ്യാപനപ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറഞ്ഞു. സെപ്റ്റംബർ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മാസവും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 33.50 രൂപ കുറവുണ്ടാക്കിയിരുന്നു. ഇതോടെ തുടർച്ചയായി രണ്ട് മാസങ്ങളിലായി വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ആകെ 85 രൂപയുടെ ഇളവ് ലഭിച്ചു.