വയനാടിനെ കോഴിക്കോട് ജില്ലയുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്നതിനായി നിർദേശിച്ചിരിക്കുന്ന പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽ റോഡിന്റെ പുരോഗതി വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി.
കുറ്റ്യാംവയൽ മുതൽ താണ്ടിയോട് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം ഇന്നലെ രാവിലെ 11.30 ഓടെ എംപി വാഹനത്തിൽ സഞ്ചരിച്ചു.ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സൗത്ത് വയനാട് ഡിഎഫ്‌ഒ അജിത് കെ. രാമൻ, കൂടാതെ കർമ്മസമിതി ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, ഒ.ജെ. ജോൺസൺ, സാജൻ തുണ്ടിയിൽ, ബെന്നി മാണിക്കോത്ത് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.പൂഴിത്തോട് ബദൽ റോഡ് നിർമാണം അതിവേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കോഴിക്കോട്–പുറക്കാട്ടിരി–മാണന്തവാടി–കുട്ട–മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുടെ സാധ്യതകളും എംഎൽഎയും കർമ്മസമിതി ഭാരവാഹികളും എംപിയെ ബോധിപ്പിച്ചു.നേരത്തെ താന്നിപ്പാറ, വട്ടം, താണ്ടിയോട്, കരിങ്കണി എസ്റ്റേറ്റുകളിലൂടെ ഉണ്ടായിരുന്ന പാതയെ റിസർവ് വനമേഖലയായി രേഖപ്പെടുത്തിയതാണ് പദ്ധതി തടസ്സപ്പെട്ടതിന് കാരണമെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.
മടക്കയാത്രയിൽ കുറ്റ്യാംവയൽ പള്ളിക്കടുത്ത് കർമ്മസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലും എംപി പങ്കെടുത്തു. ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അവർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി.

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിൻവലിച്ചു
ജില്ലയില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിയന്ത്രണവും പിന്‍വലിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡി.ആര്‍. മേഘശ്രീ ഉത്തരവിട്ടു.ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു.യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുന്നത് സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ അനുമതി നല്‍കുകയുള്ളു. നീര്‍ച്ചാലുകള്‍ ഉള്‍പ്പെടെ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിലക്കമുള്ള പ്രദേശങ്ങളില്‍ മണ്ണ് നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്ന് അപകടമുണ്ടായാല്‍ അതിന് അനുമതി നല്‍കിയ വകുപ്പിനായിരിക്കും പൂർണ്ണ ഉത്തരവാദിത്വം.അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അല്ലെങ്കില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും ശക്തമായ മഴ പെയ്യുമ്പോഴും യന്ത്രസഹായത്തോടെ നടത്തുന്ന മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കേണ്ടതാണെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരിക്ക്recommended by
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി.അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം മൂലം ആറുപേര്‍ ജീവന്‍ നഷ്ടപ്പെടുത്തി. കടുത്ത തലവേദന, പനി, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, അമിതമായ നിശ്ചേഷ്ടത, അസാധാരണമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവയും രോഗത്തിന്റെ സൂചനകളായി കാണപ്പെടുന്നു.