സ്വര്‍ണ വില ഇന്നും താഴേക്ക്, ആശ്വാസം കണ്ടെത്താനാകാതെ ഉപഭോക്താക്കള്‍; പവന് ഇന്ന് എത്ര വില വരും

കേരളത്തിലെ സ്വർണ്ണവിപണിയിൽ ഇന്ന് വില കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സർവ്വകാല റെക്കോർഡിലെത്തിയ സ്വർണ്ണവില, ശനിയാഴ്ച മുതൽ ചെറിയ തോതിൽ താഴ്ന്നിരുന്നു. ഇന്ന് പവന് ഏകദേശം 80 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 81,440 രൂപയായി. എന്നാൽ ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ചേർന്നാൽ ഒരു പവന് ആഭരണത്തിന് കുറഞ്ഞത് 91,000 രൂപയ്ക്ക് മുകളിലാണ് നൽകേണ്ടി വരുന്നത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 11,000 രൂപയാണ്.ഒരു മാസത്തിനിടെ 5,880 രൂപയുടെ വർദ്ധനവ് വന്നതോടെ വിവാഹ വിപണിയിൽ ആഘാതമുണ്ടായതായി വ്യാപാരികൾ പറയുന്നു. വാങ്ങലുകളിൽ വ്യക്തമായ കുറവാണ് അനുഭവപ്പെടുന്നത്. ഓഗസ്റ്റ് 10-ന് 75,560 രൂപയായിരുന്നു പവന്റെ വില.ദീപാവലിയോടെ സ്വർണ്ണവില ഗ്രാമിന് 12,000 രൂപയിലേക്ക് ഉയരും എന്നാണ് പ്രവചനം. അന്താരാഷ്ട്ര വിപണിയിൽ വില 3,800 ഡോളറിലെത്തുമെന്ന സൂചനകളും ശക്തമാണ്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുന്നുവെന്ന വിലയിരുത്തലും നിലനിൽക്കുന്നു.ഇപ്പോൾ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10,180 രൂപ, 18 കാരറ്റിന് 8,365 രൂപ, 14 കാരറ്റിന് 6,515 രൂപ എന്ന നിലയിലാണ്. വെള്ളിയുടെ വിലയിൽ മാറ്റമൊന്നുമില്ല. റെക്കോർഡ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ മാസം 10-ന് ഗ്രാമിന് 125 രൂപയായിരുന്ന വെള്ളി, ഇന്ന് 135 രൂപയിലെത്തി.

വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് മുസ്ലിം ലീഗ്

വെള്ളമുണ്ട: കരട് വോട്ടർ പട്ടികയിലെ അപാകതകളെക്കുറിച്ചുള്ള പരാതികൾ പരിഗണിക്കാതെ മാറ്റി വെച്ചുവെന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറാതെ നിലനിർത്തിയെന്നും, പരിഹാര നടപടികൾ ഒന്നും ഉണ്ടായില്ലെന്നും പ്രവർത്തകർ ആരോപിച്ചു.

ഗാസയില്‍ ഇസ്രയേല്‍ നായാട്ട് തുടരുന്നു ; 53 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്ന് പുലർച്ചെയുണ്ടായ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും 53 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഗാസയിലെ 30-ഓളം കെട്ടിടങ്ങളും, ഓഗസ്റ്റിന് ശേഷം 13,000 അഭയാർഥി കൂടാരങ്ങളും, 1,600 പാർപ്പിടങ്ങളും തകർത്തതായി ഗാസ അധികൃതർ അറിയിച്ചു.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം മാർക്കോ റൂബിയോ വെസ്റ്റേൺ വാൾ സന്ദർശിച്ചു. “യുഎസ്-ഇസ്രയേൽ ബന്ധം ശക്തവും ദൃഢവുമായിരിക്കും” എന്ന് നെതന്യാഹു വ്യക്തമാക്കി. ദോഹയിലെ ആക്രമണം, യുദ്ധാവസ്ഥ, ബന്ദി മോചനം, ഗാസാ സിറ്റി പിടിച്ചെടുക്കൽ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരുടെയും ചർച്ചകളിൽ ഉൾപ്പെടും. ഇസ്രയേൽ പ്രസിഡൻറ് ഐസക് ഹെർസോഗുമായും റൂബിയോ കൂടിക്കാഴ്ച നടത്തും.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനപ്രകാരം, വെസ്റ്റേൺ വാൾ സന്ദർശനം അമേരിക്ക ജറുസലേമിനെ ഇസ്രയേലിന്റെ സ്ഥിരം തലസ്ഥാനമായി അംഗീകരിക്കുന്നതിന്റെ ആവർത്തനമാണ്. 2017-ൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ജറുസലേമിനെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിക്കുകയും യുഎസ് എംബസി ടെൽ അവീവിൽ നിന്ന് അവിടെ മാറ്റുകയും ചെയ്തിരുന്നു.അതേ സമയം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, പത്ത് ലക്ഷത്തോളം പലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന ഗാസാ സിറ്റിയെ പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രയേൽ മുന്നേറുകയാണ്. ഹമാസിന്റെ അവസാന ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്ന പ്രദേശത്ത് ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. വെടിനിർത്തൽ, ബന്ദി മോചന കരാർ എന്നിവയ്ക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങൾക്കിടയിലും ആക്രമണം തുടരുന്നതായി നേതാക്കൾ അപലപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top