കേരള പൊതുമേഖല സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് നിയമനം

കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിലേക്കായി അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് ക്ലർക്ക്, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ഗ്രേഡ് II തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സംസ്ഥാനത്തെ നിരവധി കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമനം ലഭിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള, കേരള ഷിപ്പിംഗ് & ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ എന്നിവ ഉൾപ്പെടുന്നു.18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 1989 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ ജനിച്ചവരായിരിക്കണം. നിയമാനുസൃതമായ പ്രായപരിധി ഇളവ് വിവിധ വിഭാഗങ്ങൾക്ക് ലഭ്യമാണ്. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. ശമ്പളം നിയമനം ലഭിക്കുന്ന സ്ഥാപനത്തിന്റെ സ്‌കെയിലിൽ ആയിരിക്കും.താൽപര്യമുള്ളവർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പൂർത്തിയാക്കി, സ്വന്തം പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്കും ‘Apply Now’ ബട്ടൺ ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് ഒന്നും ഇല്ല. അപേക്ഷിക്കുന്നതിന് മുൻപ് പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പാക്കണം.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ നഗരസഭാ വികസനത്തിന്റെ ഭാഗമായി പണിപൂർത്തീകരിച്ച അമ്മൂസ് കോംപ്ലക്സ് റോഡ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന രീതിയിൽ ഹരിതമാനദണ്ഡങ്ങൾ പാലിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിട്ടം പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.റോഡ് നവീകരണം ഉൾപ്പെടെ 45 ലക്ഷം രൂപയുടെ നഗരസഭാ പ്ലാൻ ഫണ്ടും തനത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കെട്ടിട നിർമ്മാണത്തിനും റോഡ് നിർമ്മാണത്തിനും അണ്ടർഗ്രൗണ്ട് ടാങ്ക് നിർമ്മാണത്തിനുമായി 30 ലക്ഷം രൂപയും, റിയാക്ടർ മെഷീന് വേണ്ടി 15 ലക്ഷം രൂപയും ചെലവഴിച്ചു. അഞ്ച് കിലോലിറ്റർ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ടാങ്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സീവേജ് ട്രീറ്റ്മെൻമെന്റ് പ്ലാന്റിന് വേണ്ടി സ്വീക്വൻസിങ് ബാച്ച് റിയാക്ടർ ടെക്നോളജി ഉപയോഗപ്പെടുത്തി നിർമിച്ച ടോയ്‌ലറ്റ് സംവിധാനത്തിന്റെ സാങ്കേതികവിദ്യ ആൻഡമാൻ കേന്ദ്രമായ കമ്പനിയുടേതാണ്. ഉപയോഗശേഷമുള്ള മലിനജലം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ശുദ്ധീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയർ കണ്ടിഷണർ ബേ ബ്ലോക്കിൽ മൂന്ന് ഷിഫ്റ്റുകളിലായി ജോലിക്കാരുണ്ടാകും.കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത് അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.പി മുസ്തഫ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് കേയംതൊടി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ആയിഷ പള്ളിയാൽ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ രാജാറാണി, വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിചി അധ്യക്ഷൻ സി. കെ ശിവരാമൻ, നഗരസഭ ഡിവിഷൻ കൗൺസിലർ ഷെരീഫ, ജില്ലാ ടൗൺ പ്ലാനർ കെ. എസ് രഞ്ജിത്ത്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഹർഷൻ, കൽപ്പറ്റ നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ കെ. മുനവർ, കൽപ്പറ്റ നഗരസഭാ സെക്രട്ടറി എൻ.കെ അലി അസ്ഹർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

കെഎസ്‌ആര്‍ടിസിയില്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു; ഉത്തരവ് പുറത്തിറക്കി

കെഎസ്‌ആർടിസി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.വായ്പ്പാട്ടിലോ സംഗീതോപകരണങ്ങളിലോ കഴിവുള്ള ജീവനക്കാരും കുടുംബാംഗങ്ങളും ട്രൂപ്പിൽ പങ്കെടുക്കാനായി അപേക്ഷിക്കാം. സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 2 മണിവരെ അപേക്ഷ സമർപ്പിക്കാനാകും.മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെയുള്ള വീഡിയോ സഹിതം അപേക്ഷ സമർപ്പിക്കണം. സംഗീതരംഗത്ത് അംഗീകാരം നേടിയിട്ടുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും സമർപ്പിക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top