കേരള ലോട്ടറി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഭാഗ്യശാലികളുടെ എണ്ണം കുറയും, പുതിയ മാറ്റം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

ലോട്ടറി മേഖലയിലെ ജിഎസ്ടി നിരക്കിൽ വലിയ മാറ്റം വരുന്നു. 28 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് ഇനി മുതൽ 40 ശതമാനമാക്കും. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, ടിക്കറ്റ് വിലയിൽ മാറ്റമില്ല.ജിഎസ്ടി വർധനവിനെത്തുടർന്ന് സമ്മാനങ്ങളുടെ എണ്ണത്തിലും ഏജന്റ് കമ്മിഷനിലും വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്.

മൊത്തത്തിൽ 6,500 സമ്മാനങ്ങൾ കുറയ്ക്കുകയും, ഒന്നുകോടിയിലധികം രൂപ സമ്മാനത്തുകയിലും വെട്ടിച്ചുരുക്കലുണ്ടാകുകയും ചെയ്തു.പ്രധാനമായും 5,000 രൂപയും 1,000 രൂപയുമുള്ള സമ്മാനങ്ങളിലാണ് മാറ്റം വരുന്നത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന സുവർണകേരളം ടിക്കറ്റിൽ മുമ്പ് 21,600 പേർക്ക് 5,000 രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇനി അത് 20,520 പേർക്ക് മാത്രമാകും. 1,000 രൂപയുടെ സമ്മാനം ലഭിക്കുന്നവരുടെ എണ്ണവും 32,400ൽ നിന്ന് 27,000 ആയി കുറച്ചു. ഇതോടെ ആകെ 6,480 പേർക്ക് സമ്മാനം ലഭിക്കാതെ പോകും.ഏജന്റ് കമ്മിഷനിലും ഗണ്യമായ കുറവുണ്ട്. നേരത്തെ 12 ശതമാനം കമ്മിഷൻ ലഭിച്ചിരുന്നുവെങ്കിൽ ഇനി മുതൽ 9 ശതമാനമായി ചുരുക്കും. എന്നാൽ, 50 രൂപ വിലയുള്ള ടിക്കറ്റുകളുടെ ആദ്യ സമ്മാനത്തുകയ്ക്ക് മാറ്റമൊന്നുമില്ല.പുതിയ നിരക്ക് ഓണം ബംപറിന് ബാധകമല്ലെന്നതാണ് ആശ്വാസകരമായ കാര്യം.

സ്വര്‍ണവില റെക്കോര്‍ഡ് മറികടന്നു; വന്‍ കുതിപ്പ്, ഇന്നത്തെ പവന്‍ വില അറിയാം

കേരളത്തിലെ സ്വര്‍ണവിപണി വീണ്ടും റെക്കോര്‍ഡ് തലത്തില്‍ വില ഉയർന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും ചേര്‍ന്നാണ് വിലക്കയറ്റത്തിന് കാരണമായത്.ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 രൂപ ആയി. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായ 82,080 രൂപ മറികടന്നാണ് ഈ കുതിപ്പ്. ഇന്ന് മാത്രം ഒരു പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടി 10,280 രൂപ ആയി.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 8,440 രൂപ, 14 കാരറ്റ് 6,565 രൂപ, 9 കാരറ്റ് 4,240 രൂപ എന്ന നിലയിലാണ് വില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 135 രൂപ എന്ന നിരക്കിലാണ് തുടരുന്നത്.ഈ മാസം 22 കാരറ്റ് ഒരു പവന്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 77,640 രൂപ ആയിരുന്നു.

ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ട് ആരംഭിച്ചു: യോഗ്യത, അപേക്ഷാ പ്രക്രിയ, ആനുകൂല്യങ്ങള്‍, നിങ്ങള്‍ അറിയേണ്ടതെല്ലാo

ഇന്ത്യയിൽ ഇ-പാസ്‌പോർട്ട് സേവനം ആരംഭിച്ചതോടെ പാസ്‌പോർട്ടിന്റെ സുരക്ഷയും കാര്യക്ഷമതയും ഒരു പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ ഒന്നിന് പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ സംവിധാനം നിലവിൽ ചില പാസ്‌പോർട്ട് ഓഫീസുകളിൽ മാത്രമാണ് ലഭ്യമാകുന്നത്, എന്നാൽ വരും മാസങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സാധാരണ പാസ്‌പോർട്ടിൽ നിന്ന് വ്യത്യസ്തമായി, മുൻ കവറിന് താഴെയായി സ്വർണ്ണനിറത്തിലുള്ള പ്രത്യേക ചിഹ്നമാണ് ഇതിന്റെ പ്രത്യേകത.ഇ-പാസ്‌പോർട്ടിന്റെ പ്രധാന സവിശേഷതകളിൽ മുൻ കവറിനുള്ളിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പ്, വിരലടയാളം, മുഖച്ഛായ, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനം എന്നിവ ഉൾപ്പെടുന്നു. എൻക്രിപ്റ്റ് ചെയ്ത കോണ്‍ടാക്റ്റ്‌ലെസ് ചിപ്പിന്റെ സഹായത്തോടെ വ്യാജ പാസ്‌പോർട്ടുകൾ നിർമ്മിക്കാനുള്ള സാധ്യതയും കുറയുന്നു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ആഗോളതലത്തിലുള്ള യാത്രാ പരിശോധനകൾ വേഗത്തിലും സുരക്ഷിതമായും നടത്താൻ ഇത് സഹായിക്കുന്നു.അപേക്ഷാ നടപടിക്രമങ്ങളും ലളിതമാണ്. പാസ്‌പോർട്ട് സേവാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം സമർപ്പിക്കാം. തുടർന്ന് അടുത്തുള്ള പാസ്‌പോർട്ട് സേവാ കേന്ദ്രം (PSK) അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) തെരഞ്ഞെടുക്കണം. ഫീസ് ഓൺലൈനായി അടച്ച് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്താൽ നടപടിക്രമം പൂർത്തിയാകും. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് ഇ-പാസ്‌പോർട്ട് ഒരു വലിയ നേട്ടമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top