NIOS ക്ലാസ് 10, 12 പരീക്ഷാ തീയതികള്‍ 2025 പുറത്തിറങ്ങി

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) 2025-ലെ 10-ാം ക്ലാസ് (സെക്കന്‍ഡറി), 12-ാം ക്ലാസ് (സീനിയര്‍ സെക്കന്‍ഡറി) പൊതു പരീക്ഷകളുടെ തീയതി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനപ്രകാരം, തിയറി പരീക്ഷകള്‍ 2025 ഒക്‌ടോബര്‍ 14-ന് രാജ്യത്തുടനീളവും വിദേശ കേന്ദ്രങ്ങളിലും ആരംഭിക്കും. 10-ാം ക്ലാസിന്റെയും 12-ാം ക്ലാസിന്റെയും പരീക്ഷകള്‍ നവംബര്‍ 18-ന് അവസാനിക്കും. ഒരിക്കല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഷെഡ്യൂളില്‍ മാറ്റം വരുത്തില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്‌എച്ച്‌ഒക്കും മൂന്ന് പൊലീസുകാര്‍ക്കും സസ്‌പെൻഷൻ

വയനാട്ടില്‍ കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. വൈത്തിരി എസ്‌എച്ച്‌ഒ കെ. അനില്‍കുമാറിനെയും ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശികളില്‍ നിന്ന് പിടികൂടിയ 3.30 ലക്ഷം രൂപയുടെ കുഴല്‍പ്പണം സംബന്ധിച്ച വിവരം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര; ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്

പ്രശസ്ത നടന്‍ മോഹന്‍ലാല്‍ക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അമൂല്യ സംഭാവനകള്‍ക്കും, തലമുറകളെ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘകാല ചലച്ചിത്ര യാത്രയ്ക്കുമാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയിലൂടെ ആദരം നല്‍കുന്നത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പ്രഖ്യാപനം.71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ സെപ്റ്റംബര്‍ 23ന് പുരസ്‌കാരം സമ്മാനിക്കും. സ്വര്‍ണ്ണകമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവയാണ് പുരസ്‌കാര ഘടകങ്ങള്‍. കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു ഈ ബഹുമതി ലഭിച്ചത്.2004-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ക്കുശേഷം ഈ പ്രശസ്തി വീണ്ടും കേരളത്തിലേക്ക് എത്തുന്നതോടെ, മോഹന്‍ലാലിന്റെ നേട്ടം മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായിത്തീരുന്നു.recommended by

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top