തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് അധികാരം നല്‍കിയതിനുശേഷം, സംസ്ഥാനത്ത് 2022 മെയ് മുതൽ 2025 ജൂലൈ 31 വരെ 4734 കാട്ടുപന്നികളെ കൊന്നൊടുക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം വേട്ട നടന്നത് — 1457. തുടർന്ന് മലപ്പുറം (826), തിരുവനന്തപുരം (796), കണ്ണൂര്‍ (677), കോഴിക്കോട് (472), തൃശൂര്‍ (130), പത്തനംതിട്ട (157), കൊല്ലം (120), ആലപ്പുഴ (41), കാസര്‍കോട് (24), കോട്ടയം (3), എറണാകുളം (6), ഇടുക്കി (1) എന്നിവിടങ്ങളിലാണ് കാട്ടുപന്നി നാശനഷ്ടങ്ങള്‍ക്കെതിരെ നടപടികൾ നടന്നത്. വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ വയനാട്ടിൽ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് വെറും 24 എണ്ണം മാത്രമാണ് കൊന്നൊടുക്കിയത്.ലൈസന്‍സുള്ള ഷൂട്ടര്‍മാരാണ് കാട്ടുപന്നികളെ വെടിവച്ചുകൊന്നത്. 20 മുതൽ 50 കിലോ വരെയുള്ള ചെറുതും വലുതുമായ മൃഗങ്ങളായിരുന്നു കൂടുതലും. മാംസം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ല; പകരം ഇന്ധനം തളിച്ച് മണ്ണിൽ സംസ്‌കരിക്കുന്നതാണ് രീതി. ശരാശരി കണക്കുകള്‍ പ്രകാരം, അഞ്ച് കോടിയിലധികം വില വരുന്ന മാംസമാണ് ഇങ്ങനെ കുഴിച്ചുമൂടിയത്.കാട്ടുപന്നി മാംസം വിൽപ്പനയ്ക്കായി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും, ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മുമ്പ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാത്രമായിരുന്നു അനുമതി നല്‍കാനുള്ള അധികാരം ഉണ്ടായിരുന്നത്. കാലതാമസം ഒഴിവാക്കുന്നതിനായി പിന്നീട് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് ഓണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പദവി നല്‍കി അധികാരം കൈമാറുകയായിരുന്നു.കാട്ടുപന്നി വേട്ടയ്ക്കുള്ള പ്രതിഫലം അടുത്തിടെ 1500 രൂപയായി ഉയർത്തി. വേട്ടയ്ക്കു ശേഷമുള്ള സംസ്‌കരണത്തിനായി സ്ഥാപനങ്ങൾക്ക് 2000 രൂപ വരെ ചെലവഴിക്കാനും അനുമതിയുണ്ട്.

NIOS ക്ലാസ് 10, 12 പരീക്ഷാ തീയതികള്‍ 2025 പുറത്തിറങ്ങി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) 2025-ലെ 10-ാം ക്ലാസ് (സെക്കന്‍ഡറി), 12-ാം ക്ലാസ് (സീനിയര്‍ സെക്കന്‍ഡറി) പൊതു പരീക്ഷകളുടെ തീയതി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനപ്രകാരം, തിയറി പരീക്ഷകള്‍ 2025 ഒക്‌ടോബര്‍ 14-ന് രാജ്യത്തുടനീളവും വിദേശ കേന്ദ്രങ്ങളിലും ആരംഭിക്കും. 10-ാം ക്ലാസിന്റെയും 12-ാം ക്ലാസിന്റെയും പരീക്ഷകള്‍ നവംബര്‍ 18-ന് അവസാനിക്കും. ഒരിക്കല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഷെഡ്യൂളില്‍ മാറ്റം വരുത്തില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര; ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്
പ്രശസ്ത നടന്‍ മോഹന്‍ലാല്‍ക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അമൂല്യ സംഭാവനകള്‍ക്കും, തലമുറകളെ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘകാല ചലച്ചിത്ര യാത്രയ്ക്കുമാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയിലൂടെ ആദരം നല്‍കുന്നത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പ്രഖ്യാപനം.71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ സെപ്റ്റംബര്‍ 23ന് പുരസ്‌കാരം സമ്മാനിക്കും. സ്വര്‍ണ്ണകമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവയാണ് പുരസ്‌കാര ഘടകങ്ങള്‍. കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു ഈ ബഹുമതി ലഭിച്ചത്.2004-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ക്കുശേഷം ഈ പ്രശസ്തി വീണ്ടും കേരളത്തിലേക്ക് എത്തുന്നതോടെ, മോഹന്‍ലാലിന്റെ നേട്ടം മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായിത്തീരുന്നു