ഇന്ത്യൻ റെയില്‍വേക്ക് കീഴില്‍ സ്പോര്‍ട്സ് ക്വാട്ട റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

ഭാരതീയ റെയിൽവേയിൽ സ്പോർട്സ് ക്വോട്ടയിലൂടെ പുതിയ നിയമന അവസരങ്ങൾ . സതേൺ റെയിൽവേയും ഈസ്റ്റേൺ റെയിൽവേയും വിവിധ ഡിവിഷനുകളിൽ കായിക താരങ്ങളെ നിയമിക്കുകയാണ്, ആകെ 117 ഒഴിവുകളാണ് ലഭ്യമായിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായ സതേൺ റെയിൽവേയ്ക്ക് കീഴിൽ 67, ഈസ്റ്റേൺ റെയിൽവേയ്ക്ക് 50 ഒഴിവുകളാണ് ഉള്ളത്. സതേൺ റെയിൽവേയിൽ ലറ്റിക്‌സ്, ബോക്‌സിങ്, ക്രിക്കറ്റ്, ടെന്നിസ്, ബാസ്‌ക്കറ്റ് ബോൾ, ഗോൾഫ്, സ്വിമ്മിങ്, ഫുട്‌ബോൾ, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിങ് തുടങ്ങിയ കായിക ഇനങ്ങളിൽ കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 ആണ്, അപേക്ഷ ഓൺലൈനായി http://www.rrcmas.in വഴി സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള യോഗ്യതയിൽ കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ മേൽപ്പറഞ്ഞ കായിക ഇനങ്ങളിൽ ആവശ്യമായ കഴിവുകളും ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്കും വിശദമായ യോഗ്യത മാനദണ്ഡങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കാം.

വള്ളിയൂർക്കാവ് ജംഗ്ഷനിൽ വാഹന അപകടം!രണ്ട് പേർക്ക് പരിക്ക്

വള്ളിയൂർക്കാവ് ജംഗ്ഷനിൽ ഉണ്ടായ റോഡ് അപകടത്തിൽ ഇലക്ട്രിക് ഓട്ടോയുടെ പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ കാട്ടിക്കുളം സ്വദേശി സേവ്യർ ആണ്, ബൈക്കിലെ യാത്രികൻ ഇല്ലത്തുവയൽ ഉത്തമന്റെ മകൻ അഭിജിത്ത് (അപ്പു) . അഭിജിത്ത് ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

ടെക്നിക്കല്‍ എജ്യുക്കേഷൻ ഡിപ്പാര്‍ട്ട്മെന്റില്‍ 23 ഒഴിവുകൾ – ശമ്പളം ₹26,500 മുതൽ ₹60,700 വരെ

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്ഥിര ജോലി നേടാൻ മികച്ച അവസരം പ്രഖ്യാപിച്ചു. ട്രേഡ്സ്മാൻ – സ്മിത്തി (ഫോർജിങ് ആന്റ് ഹീറ്റ് ട്രീറ്റിങ്) തസ്തികയിൽ കേരളം മുഴുവൻ 23 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് Kerala PSC ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം ₹26,500 മുതൽ ₹60,700 വരെ ശമ്പളം ലഭിക്കും. അപേക്ഷിക്കാൻ പ്രായപരിധി 18 മുതൽ 36 വയസ്സ് (02.01.1989 – 01.01.2007) ആണ്, പട്ടികജാതി/പട്ടിക വർഗ്ഗം, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രായ ഇളവ് പ്രാബല്യത്തിൽ വരുന്നു. കാറ്റഗറി നമ്പർ: 277/2025. അപേക്ഷാ അവസാന തീയതി ഒക്ടോബർ 03, 2025 ആണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top