സന്തോഷവാര്‍ത്ത ..; 30 ദിവസത്തെ ശമ്ബളം ജീവനക്കാര്‍ക്ക് ബോണസായി പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസർക്കാർ ഗ്രൂപ്പ് C ജീവനക്കാർക്കും ഗസറ്റഡല്ലാത്ത ഗ്രൂപ്പ് B ജീവനക്കാർക്കും 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് നൽകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബോണസ് തുക 6,908 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.2025 മാർച്ച് 31 ന് സർവീസിലുള്ളവർക്കാണ് ബോണസ് ലഭിക്കുക. കുറച്ച് കൂടി, ആറ് മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്ത ജീവനക്കാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മാർച്ച് 31 ന് മുൻപ് രാജി വച്ചവർക്കും വിരമിച്ചവർക്കും മരിച്ചവർക്കും ഈ ബോണസ് ലഭിക്കും, മുൻപുള്ള ആറ് മാസം ജോലി ചെയ്തിരിക്കേണ്ട വ്യവസ്ഥയോടെ.ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് നിലവിലെ ജോലിസ്ഥലത്തിന്റെ ശമ്പളത്തെ അടിസ്ഥാനമാക്കി ബോണസ് നൽകും. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും വിവിധ സേനകളിലെ അംഗങ്ങൾക്കും ബോണസ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതോടെ വർഷാവസാനത്തിന് മുമ്പ് സർക്കാർ ജീവനക്കാർക്ക് ഒരു വലിയ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നാണ് സൂചന.

സ്വർണവില സർവകാല റെക്കോർഡിൽ; വില കുതിച്ചുയർന്ന് അടുത്ത ദിവസങ്ങളിൽ ഒരു പവന് ലക്ഷത്തോട് സമീപിക്കും

കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് പവന് 1,040 രൂപയുടെ വർധനവോടെ 86,760 രൂപയായി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 130 രൂപ കൂടി 10,845 രൂപയായി. ആഭരണമായി വാങ്ങുമ്പോൾ സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയ്ക്കുമുകളിലാണ് ചെലവ് വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top