
കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് പവന് 1,040 രൂപയുടെ വർധനവോടെ 86,760 രൂപയായി ഉയർന്നിരിക്കുകയാണ്. ഗ്രാമിന് 130 രൂപ കൂടി 10,845 രൂപയായി. ആഭരണമായി വാങ്ങുമ്പോൾ സേവന നികുതിയും സെസും പണിക്കൂലിയും ഉൾപ്പെടെ പവന് 95,000 രൂപയ്ക്കുമുകളിലാണ് ചെലവ് വരുന്നത്.
വിലകൂടൽ തുടരുകയാണെങ്കിൽ അടുത്ത ദിവസങ്ങളിൽ ഒരു പവന് ആഭരണം സ്വന്തമാക്കാൻ ഒരു ലക്ഷം രൂപ വരെ ചെലവഴിക്കേണ്ടിവരും. ഇന്നലെ രാവിലെ 680 രൂപയും ഉച്ചയ്ക്ക് 360 രൂപയും കൂടി രണ്ട് ഘട്ടങ്ങളിലായാണ് വില ഉയർന്നത്. ഇതോടെ പവന് വില 85,720 രൂപയിലെത്തി.സ്വർണവിലയിലെ കുതിച്ചുയർച്ചയ്ക്ക് ആഗോള വിപണിയിലെ അനിശ്ചിതത്വവും ഉത്സവകാലത്തെ ഉയർന്ന ആവശ്യകതയും പ്രധാന കാരണങ്ങളാണ്. യുഎസ് ഡോളർ ദുർബലമാകുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കവും വിലക്കയറ്റത്തിന് കാരണമായി. അതോടൊപ്പം യൂറോപ്പ്, ഏഷ്യൻ കേന്ദ്രബാങ്കുകൾ സ്വർണശേഖരം വർധിപ്പിക്കുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയിലെ ഇറക്കുമതി ചെലവ് ഉയർത്തി. സുരക്ഷിത നിക്ഷേപമായി സ്വർണം വാങ്ങിക്കൂട്ടുന്ന ആഗോള ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും വില ഉയരാൻ കാരണമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യയിൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര സ്വർണവിലയിൽ വേഗത്തിൽ പ്രതിഫലിക്കുന്ന സാഹചര്യമാണിപ്പോൾ.
സപ്ലൈകോ സ്റ്റോറുകള്‍ ഇന്ന് തുറക്കുമോ? അവധി ദിവസങ്ങള്‍ ഏതൊക്കെ?
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, സപ്ലൈകോയുടെ മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെ എല്ലാ വിൽപ്പനശാലകളും ഇന്ന് സാധാരണ പോലെ പ്രവര്‍ത്തിക്കും. മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ ഇതുസംബന്ധിച്ച് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഒക്ടോബർ 1, 2 തീയതികളില്‍ സ്റ്റോറുകൾക്ക് അവധിയായിരിക്കും.അതേസമയം, ബെവറേജസ് ഔട്ട്ലെറ്റുകൾക്ക് നവരാത്രിയോടൊപ്പം ഗാന്ധി ജയന്തിയിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.അതേസമയം, തെക്കൻ ഗുജറാത്ത് തീരത്തും അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും, വടക്കൻ കൊങ്കണിലും, വടക്കുകിഴക്കൻ അറബിക്കടലിലും, മധ്യ അറബിക്കടലിലും, തെക്കൻ ബംഗാൾ ഉൾക്കടലിലും, മധ്യ ബംഗാൾ ഉൾക്കടലിലുമെല്ലാം ശക്തമായ കാറ്റും മോശം കാലാവസ്ഥയും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കടലിൽ മത്സ്യബന്ധനത്തിനിറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ബെവറേജ്സ് ഷോപ്പുകൾക്ക് ചെറിയ ഇടവേള; തുറക്കുന്നത് പിന്നീട് മാത്രം
സംസ്ഥാനത്തെ ബെവറേജസ് ഔട്ട്ലെറ്റുകൾ നാളെ (സെപ്റ്റംബർ 30) രാത്രി 7 മണിവരെ മാത്രം പ്രവർത്തിക്കും. അർദ്ധവാർഷിക സ്റ്റോക്ക് ക്ലിയറൻസ് നടപടികളുടെ ഭാഗമായി വൈകിട്ട് ശേഷമുള്ള വിൽപ്പന നിർത്തിവയ്ക്കുകയാണ്.ഒക്ടോബർ 1 ഡ്രൈ ഡേയും ഒക്ടോബർ 2 ഗാന്ധി ജയന്തിയും ആയതിനാൽ, തുടർച്ചയായി രണ്ട് ദിവസം ബെവറേജസ് ഔട്ട്ലെറ്റുകൾ അടഞ്ഞുകിടക്കും. ഇതോടെ, അടുത്തതായി ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക ഒക്ടോബർ 3-ന് മാത്രമായിരിക്കും.ഒക്ടോബർ 2-ന് ബെവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്കൊപ്പം സംസ്ഥാനത്തെ എല്ലാ ബാറുകളും, ത്രിവേണി സ്റ്റോറുകളും, കൺസ്യൂമർ ഫെഡ് ഷോപ്പുകളും അടഞ്ഞുകിടക്കും.ഈ വർഷം ഇനി മൂന്ന് ഡ്രൈ ഡേകൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രത്യേകിച്ച്, ക്രിസ്മസ് ദിനത്തിൽ പോലും ബെവറേജസ് ഔട്ട്ലെറ്റുകൾക്ക് അവധി ഉണ്ടാകില്ല എന്നതാണ് ശ്രദ്ധേയമായ വിവരം
7th Pay Commission Update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിഎ/ഡിആർ കുടിശ്ശിക ഇനി ലഭ്യമല്ല
കോവിഡ്-19 മഹാമാരിയുടെ സമയത്ത്, 2020 ജനുവരി മുതൽ 2021 ജൂൺ വരെ, കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻക്കാരും ലഭിക്കേണ്ട ഡിഎ/ഡിആർ (Dearness Allowance/ Dearness Relief) പേയ്‌മെന്റുകൾ 18 മാസത്തേക്ക് തടഞ്ഞിരുന്നു.ഈ ഇടവേളയ്ക്കിടയിലും ജീവനക്കാർ പലതവണ ആവശ്യപ്പെടുകയും, യൂണിയനുകൾ മുഖേന പ്രശ്‌നങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നെങ്കിലും, സാമ്പത്തിക പ്രതിസന്ധി, ആരോഗ്യ സംരക്ഷണ ചെലവുകൾ, മറ്റ് അത്യാവശ്യ ഫണ്ടുകൾ എന്നിവ കാരണം സർക്കാർ കുടിശ്ശിക നൽകാൻ സാധിച്ചില്ല.സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പാർലമെന്റിൽ അറിയിച്ചു: പാൻഡെമിക് കാലയളവിനപ്പുറം, 2020-21-ൽ ഏകദേശം ₹34,402 കോടി വിവിധ ക്ഷേമ പദ്ധതികൾക്ക് ചെലവഴിച്ചിട്ടുണ്ടെന്നും അതിനാൽ തടഞ്ഞു വച്ച ഡിഎ/ഡിആർ നൽകാൻ സാധിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു.ജീവനക്കാരും യൂണിയനുകളും ഇതിനെതിരെ നിലപാട് പ്രകടിപ്പിക്കുകയും, ഡിഎ അവരുടെ അവകാശമാണെന്നും, പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് ഡിഎയുടെ ലക്ഷ്യം എന്നും ആവർത്തിച്ചിരുന്നെങ്കിലും, അധികാരികളുടെ സമ്മതം ലഭിച്ചില്ല. അടുത്തിടെ, ഭാരതീയ മസ്ദൂർ സംഘം (BMS) അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ് എംപ്ലോയീസ് നാഷണൽ കോൺഫെഡറേഷൻ പ്രതിനിധി സംഘം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ച നടത്തി.കുടിശ്ശികയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മീറ്റിംഗ് പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്, ജീവനക്കാരുടെ സംഘടനകളും ഈ ആവശ്യം ഉപേക്ഷിച്ചതായി വ്യക്തമാക്കുന്നു.ഇന്ന് വ്യക്തമായി പറയാവുന്നത്, 2020 ജനുവരി മുതൽ 2021 ജൂൺ വരെ തടഞ്ഞു വച്ച DA/DR കുടിശ്ശിക ഇനി ലഭ്യമാവില്ല എന്നതാണ്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി 2025 ആഗസ്റ്റിൽ പാർലമെന്റിൽ അറിയിച്ചു, പാൻഡെമിക്കിന്റെ സാമ്പത്തിക ബാധ്യതകൾ നീണ്ടുനിന്നതിനാൽ കുടിശ്ശിക അനുവദിക്കാൻ സാധ്യമല്ലെന്ന്.അപ്പോൾ നടന്ന യോഗങ്ങളിൽ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ച വിഷയങ്ങൾ:12 വർഷത്തിനുശേഷം കമ്മ്യൂട്ടഡ് പെൻഷൻ പുനഃസ്ഥാപിക്കൽസെൻസിറ്റീവ് നിയമനങ്ങൾക്ക് 5% ക്വാട്ട വർദ്ധിപ്പിക്കൽ NPS നിർത്തലാക്കിയും OPS നടപ്പിലാക്കിയും പ്രവർത്തനങ്ങൾഎട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കൽപ്രമോഷനുകൾക്കുള്ള കാലയളവ് കുറയ്ക്കൽഫലമായി, ഡിഎ/ഡിആർ കുടിശ്ശികയുടെ പ്രതീക്ഷയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി ആ പേയ്‌മെന്റുകൾ ലഭിക്കില്ല.