ആഘോഷത്തിന് നടുവിൽ എൽ.പി.ജി സിലിണ്ടർ വില ഉയർന്നു; ഉപഭോക്താക്കൾക്ക് ഇരുട്ടടി

എണ്ണക്കമ്പനികൾ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായി വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ നിരക്ക് വീണ്ടും കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നവരാത്രിയും ദസറയും പോലുള്ള ആഘോഷ ദിവസങ്ങളിൽ വന്നിരിക്കുന്ന ഈ വിലവർധന ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ഗാർഹികാവശ്യത്തിനുള്ള 14 കിലോ ഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമൊന്നുമില്ല. കഴിഞ്ഞ ആറു മാസമായി എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് കുറച്ചുവരികയായിരുന്നു.എന്നാൽ, ആഗോള ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ വിലയെ ബാധിക്കുന്നതിനാൽ ഭാവിയിലും ഇത്തരം വർധനകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സൂചന. ഗാർഹിക സിലിണ്ടറിന്റെ നിലവിലെ നിരക്ക് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നുവെങ്കിലും, വാണിജ്യ വിപണിയിൽ ചെലവുകൾ ഉയർന്നേക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

വീണ്ടും എല്‍ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്, ഒപ്പം നിരവധി വിജ്ഞാപനങ്ങള്‍; അവസരങ്ങളുടെ പെരുമഴ തീര്‍ത്ത് പിഎസ്‌സി

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) വൻതോതിലുള്ള നിയമന വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാനൊരുങ്ങുന്നു. 22-ഓളം പുതിയ വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കാനിരിക്കെ, ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവസരങ്ങളാണ് എത്തുന്നത്.എൽ.ഡി. ക്ലർക്ക്, ക്ലർക്ക്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ ക്ലർക്ക്, കാഷ്യർ, ടൈം കീപ്പർ, അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങി നിരവധി ജനപ്രിയ തസ്തികകളിലാണ് നിയമനം.കെഎസ്‌എഫ്‌ഇ, കെഎസ്‌ഇബി, കെഎംഎംഎൽ, കെൽട്രോൺ, ക്യാഷു ഡെവലപ്‌മെന്റ് കോർപ്പറേഷൻ, മലബാർ സിമന്റ്‌സ്, കൈത്തറി വികസന കോർപ്പറേഷൻ, അഗ്രോ മെഷീനറി കോർപ്പറേഷൻ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ്, ഭൂവികസന കോർപ്പറേഷൻ, വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളിലാണ് ഒഴിവുകൾ.

കൈവിലങ്ങുമായി പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾ ഒടുവിൽ വയനാട്ടിൽ നിന്നും പിടിയിൽ

പാലോട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതികളായ പിതാവും മകനും ഒടുവിൽ പൊലീസിന്റെ വലയിലായി. അയൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരെയാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടികൂടിയത്.ഒരു ആഴ്ച മുമ്പ് പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ടോളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നിരുന്നു. അന്വേഷണത്തിൽ, ചുവപ്പ് കാർ ഉപയോഗിച്ചാണ് പ്രതികൾ സ്ഥാപനങ്ങളുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചതെന്ന് കണ്ടെത്തി. കാർ കേന്ദ്രീകരിച്ച അന്വേഷണത്തിലൂടെ പൊലിസ് അയൂബ് ഖാനും മകൻ സെയ്തലവിയും പ്രധാന പ്രതികളാണെന്ന് തിരിച്ചറിഞ്ഞു.ശനിയാഴ്ച രാത്രി പൊലിസ് സുൽത്താൻ ബത്തേരിയിൽ നിന്ന് ഇരുവരെയും പിടികൂടുകയും കവർച്ചയ്ക്കായി ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ തിരിച്ചുവരുന്നതിനിടെ കടയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ട ചെറുകുളം ഭാഗത്ത് പ്രതികളിൽ ഒരാൾ ശൗചത്തിനായി വാഹനം നിർത്തണമെന്ന് ആവശ്യപ്പെട്ടു.അവസരം മുതലെടുത്ത് കൈവിലങ്ങോടെയായിരുന്നു ഇരുവരും ഇരുട്ടിലേക്ക് രക്ഷപ്പെട്ടത്. തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഉടൻ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഡ്രോണുകളും കൊല്ലത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡും ഉൾപ്പെടെ ശക്തമായ പരിശോധനകൾ നടത്തിയ ശേഷം വൈകിട്ടോടെ പ്രതികളെ പിടികൂടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top