തിരിഞ്ഞ് കുത്തുന്ന കേന്ദ്രം, സ്വകാര്യ തോട്ടം നടത്തിപ്പുകാരനെ സഹായിക്കുന്ന മന്ത്രി സഭ: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ പ്രതിഷേധിക്കുന്നു

മുണ്ടക്കൈ – ചൂരൽ മല ഉരുൾ പൊട്ടൽ ദുരന്തത്തിൽ സംസ്ഥാനത്തിന് അർഹമായ സാമ്പത്തികം അനുവദിക്കാത്ത, ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തളളാത്ത കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് സകലതും നഷ്ടപ്പെട്ട ഒരു ജനതയോടുള്ള വഞ്ചനയും, അവഗണനയുമാണ്. വിദേശ ബിനാമി കമ്പനി ഹാരിസണും, ഭൂമാഫിയകളും അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്ന ആയിരക്കണക്കിനേക്കർ സർക്കാർ ഭൂമി യാതൊരു പ്രതിഫലവും കൊടുക്കാതെ നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കാമെന്നിരിക്കെ, ജനങ്ങൾ സംഭാവനയായി നൽകിയ 836 കോടി രൂപ സംസ്ഥാന സർക്കാർ, കൈവശമിരിക്കെ, ദുരന്ത ബാധിതരുടെയും , അപകട ഭീഷണിയിൽ കഴിയുന്ന കുടുഠബങ്ങളുടെയും പുനരധിവാസം വാഗ്ദാനങ്ങളിൽ അവശേഷിക്കെ, അതീവ പരിസ്ഥിതി ദുർബല പ്രദേശമായ മുണ്ടക്കൈയിൽ ഒരുപറ്റം അനധികൃത റിസോർട്ട്-ടൂറിസം-റിയൽ എസ്റ്റേറ്റ് ഭൂമാഫിയകൾക്ക് വേണ്ടി കോടികൾ മുടക്കി റോഡുകളും, പാലങ്ങളും പണിയുന്നതിലൂടെ, വെള്ളാർ മല തുരക്കുന്നതിലൂടെ, വൻകിട ഭൂ മാഫിയകളെയും , കോർപ്പറേറ്റ് മൂലധന ശക്തികളെയും സംരക്ഷിക്കുകയും, ദുരന്ത ബാധിതരെയും, ദുരന്തമുഖത്ത് അഹോരാത്രം പ്രയത്നിച്ച, സഹായിച്ച കേരള ജനതയെയും വഞ്ചിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. പൊതുതാൽപര്യാർത്ഥം കോടതി ആവശ്യപ്പെട്ട ബോണ്ടു പോലും ഒഴിവാക്കിക്കൊണ്ട് സ്വകാര്യ തോട്ടം നടത്തിപ്പുകാരനെ സംരക്ഷിക്കുന്ന തത്വദീക്ഷയില്ലാത്ത മന്ത്രിസഭാ തീരുമാനത്തിനെതിരെ സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ശക്തമായി പ്രതിഷേധിക്കുന്നു. യോഗത്തിൽ പി.എം. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ .വി . പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ജി. മനോഹരൻ, സി.ജെ.ജോൺസൻ എന്നിവർ സംസാരിച്ചു.കെ.വി. പ്രകാശ്സെക്രട്ടറിCPI (ML) RED STARജില്ലാ കമ്മറ്റി വയനാട് .MOb : 9400560605

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top