Territorial Army Recruitment 2025: Apply for 1426 Vacancies

ടെറിറ്റോറിയൽ ആർമി റിക്രൂട്ട്മെന്റ് 2025: 1426 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണം; 8ാം ക്ലാസ് മുതൽ യോഗ്യത

ഇന്ത്യൻ സൈന്യത്തിന്റെ ടെറിറ്റോറിയൽ ആർമിയിലെ 2025-ലെ റിക്രൂട്ട്മെന്റ് റാലിക്കായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. രാജ്യസേവനത്തിനൊപ്പം സ്ഥിരതയുള്ള കരിയർ തേടുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്.

സൈനികർ (ജനറൽ ഡ്യൂട്ടി), സൈനികർ (ക്ലർക്ക്), ട്രേഡ്‌സ്മെൻ തുടങ്ങി വിവിധ തസ്തികകളിലായി മൊത്തം 1426 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10-ാം ക്ലാസ് പാസായ 18 മുതൽ 42 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ചില ട്രേഡ്‌സ്മെൻ തസ്തികകൾക്കായി 8-ാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷ പ്രക്രിയ നവംബർ 15 മുതൽ ആരംഭിച്ച് ഡിസംബർ 1 വരെ തുടരും.

അപേക്ഷ ടെറിറ്റോറിയൽ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://ncs.gov.in വഴി മാത്രമേ സമർപ്പിക്കാവൂ.തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായായിരിക്കും. ആദ്യം ഫിസിക്കൽ സ്റ്റാൻഡേർഡ്സ് ടെസ്റ്റ് (PST)യും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET)യും നടത്തപ്പെടും. PETയിൽ 1.6 കിലോമീറ്റർ ഓട്ടം, പുൾ അപ്പുകൾ, ബാലൻസ് ടെസ്റ്റ്, 9 ഫീറ്റ് ഡിച്ച് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് ശേഷം മെഡിക്കൽ പരിശോധന, തസ്തികയെ ആശ്രയിച്ചുള്ള ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ (നെഗറ്റീവ് മാർക്കിംഗ് ഇല്ല), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയും നടക്കും. ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിക്കുന്നവർ അഡാപ്റ്റബിലിറ്റി ടെസ്റ്റിലും പങ്കെടുക്കണം.വിദ്യാഭ്യാസ യോഗ്യത തസ്തികപ്രകാരമുണ്ട്. സോൾജിയർ ട്രേഡ്‌സ്മെൻ (ഹൗസ് കീപ്പർ/മെസ് കീപ്പർ) തസ്തികയ്ക്കായി 8-ാം ക്ലാസ് പാസ് മതിയാകും, ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്ക് വേണം.

സോൾജിയർ ജനറൽ ഡ്യൂട്ടി (GD) തസ്തികയ്ക്കായി 10-ാം ക്ലാസ് പാസായിരിക്കണം, ആകെ കുറഞ്ഞത് 45% മാർക്ക്, ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്ക് ആവശ്യമാണ്. സോൾജിയർ (ക്ലർക്ക്) തസ്തികയ്ക്കായി 10+2/ഇന്റർമീഡിയറ്റ് പാസായിരിക്കണം (ആർട്സ്/കൊമേഴ്‌സ്/സയൻസ് ഏതെങ്കിലും സ്ട്രീമിൽ), ആകെ കുറഞ്ഞത് 60% മാർക്കും ഓരോ വിഷയത്തിലും 50% മാർക്കും വേണം. കൂടാതെ, 12-ാം ക്ലാസിൽ ഇംഗ്ലീഷിലും കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിംഗിലും കുറഞ്ഞത് 50% മാർക്ക് നേടണം.

സോൾജിയർ ട്രേഡ്‌സ്മെൻ (ഹൗസ് കീപ്പർ, മെസ് കീപ്പർ ഒഴികെ) തസ്തികയ്ക്കായി 10-ാം ക്ലാസ് പാസ് മതിയാകും; മൊത്തം ശതമാനം നിർബന്ധമില്ലെങ്കിലും ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്ക് വേണം.സൈന്യത്തിൽ ചേർന്ന് രാജ്യസേവനത്തിനൊപ്പം കരിയർ ഉറപ്പിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. സമയപരിധിക്കകം അപേക്ഷ സമർപ്പിക്കുക എന്നതാണ് പ്രധാനമായത്.

ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്.അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് നിർമ്മിച്ച പുകയില വിമുക്തി കേന്ദ്രത്തിൻ്റെ പ്രവർത്തനോദ്ഘാടനവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവിൽ നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ തറക്കല്ലിടലും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.നീതി ആയോഗിന്റെ ഫണ്ടും ആസ്പിരേഷൻ ജില്ലാ പദ്ധതിയും സംയുക്തമായി 55 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ടുബാക്കൊ സെസെഷൻ ക്ലിനിക്ക് ജില്ലയിൽ ആദ്യത്തെ പുകയില വിമുക്തി കേന്ദ്രമാണ്. പുകയില ഉപയോഗ ശീലങ്ങൾ തടയൽ, ജില്ലാ അടിസ്ഥാനമാക്കി ഫീൽഡ് തലത്തിൽ പുകയില നിർമാർജന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കൽ, ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകൽ, നോഡൽ കേന്ദ്രമായും സെൻ്റർ പ്രവർത്തിക്കും. മുറുക്കി ചവയ്ക്കുന്നത് വായിലും മറ്റ് അവയവങ്ങളിലും കാൻസർ ബാധിക്കാൻ കാരണമാവുന്നതിനാൽ പരിഹാരം ലക്ഷ്യമിട്ടാണ് പുകയില വിമുക്തി കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. പുതിയ ക്രിമിറ്റോറിയത്തിൽ പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ദുർഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഉണ്ടാകില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വികസന പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വയോജന സൗഹൃദ കേന്ദ്രം, വിഭിന്നശേഷി സൗഹൃദ കേന്ദ്രം, നവീകരിച്ച ലാബ്, ഫാർമസി, മുറ്റം ഇന്റർലോക്കിങ്, കോമ്പൗണ്ട് വാൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി. ഹഫ്‌സത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനീഷ് ബി നായർ, അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷമീർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

തൊണ്ടർനാട് പഞ്ചായത്ത് വികസന സദസ്: വികസനത്തിന് ദിശയൊരുക്കി പൊതുജനങ്ങളുടെ നിർദേശങ്ങൾ

തൊണ്ടർനാട്: പഞ്ചായത്തിലെ സമഗ്ര വികസനത്തിന് രൂപരേഖയൊരുക്കി വികസന സദസ് കോറോം ദോഹ പാലസില്‍ സംഘടിപ്പിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും എന്നീ മേഖലകളിൽ പഞ്ചായത്തിന്റെ ഇടപെടൽ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുന്നതായും, പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യ പരിരക്ഷയ്ക്കായി നിരവധി പദ്ധതികൾ നടപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷാജി അധ്യക്ഷയായി.സദസിൽ ജില്ലാ പഞ്ചായത്ത് അംഗം എ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, പഞ്ചായത്ത് അംഗങ്ങളായ വി.ടി. അരവിന്ദാക്ഷൻ, രവികുമാർ, പി.പി. മൊയ്തീൻ, പി.എ. കുര്യാക്കോസ്, ചന്തു, സെക്രട്ടറി ബീന വർഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ടി. ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സത്യൻ, സാക്ഷരത പ്രേരക് എം.ആർ. ഷാജുമോൻ എന്നിവർ സംസാരിച്ചു.അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദാംശങ്ങളും ഭാവിയിലെ പ്രവർത്തന മാർഗരേഖകളും സദസിൽ അവതരിപ്പിച്ചു. വിദ്യാലയങ്ങളിൽനിന്ന് പട്ടികവിഭാഗം കുട്ടികൾ പഠനം നിർത്തുന്നത് തടയാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുക, തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങളും കൂലിയും വർധിപ്പിക്കുക, കോറോം പിഎച്ച്‌സിയിൽ കിടത്തി ചികിത്സ ആരംഭിക്കുക, നിരവിൽപ്പുഴ ടൗൺ ഹരിതവത്കരിക്കുക തുടങ്ങിയ നിരവധി നിർദേശങ്ങൾ മുന്നോട്ടുവന്നു.ഇരുന്പകം കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുക, ഇണ്ട്യേരിക്കുന്ന് ചെക്ക് ഡാമിൽ ഇരുന്പുഷട്ടർ സ്ഥാപിക്കുക, വെള്ളമുണ്ട–തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇണ്ട്യേരിക്കുന്ന്–പഴഞ്ചന പാലം റോഡ് പുനർനിർമിക്കുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുക തുടങ്ങിയ വികസന ആവശ്യങ്ങളും ഓപ്പൺ ഫോറത്തിൽ ഉന്നയിക്കപ്പെട്ടു.പഞ്ചായത്തിലെ അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക ക്ഷേമ പദ്ധതികളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗരേഖകളാണ് ഈ സദസിലൂടെ രൂപപ്പെട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമപെൻഷനിൽ മാറ്റങ്ങൾ വരുന്നു

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധനയ്ക്ക് നീക്കം; 200 രൂപ കൂട്ടി പ്രതിമാസം ₹1800 ആക്കാനുള്ള നിർദ്ദേശം ധനവകുപ്പ് പരിഗണനയിൽ. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ വരാനാണെന്ന സൂചനകളും ശക്തം. സംസ്ഥാനത്തെ ഏകദേശം 60 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഘട്ടം ഘട്ടമായി പെൻഷൻ ₹2500 ആക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. 2021-ൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാനം പെൻഷൻ ₹1600 ആക്കിയതിനു ശേഷമാണ് ഇതാദ്യമായുള്ള വർധന ചർച്ച. സാമ്പത്തിക പ്രതിസന്ധി കാരണം ഇടവേള നീണ്ടെങ്കിലും, മുന്നിലുള്ള രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് ധനവകുപ്പ് പെൻഷൻ വർധനയ്ക്ക് തയ്യാറെടുക്കുകയാണ്.200 രൂപയെങ്കിലും കൂട്ടി പെൻഷൻ ₹1800 ആക്കണമെന്ന നിർദ്ദേശം വകുപ്പിൽ സജീവമായി പരിഗണനയിലുണ്ട്. ഇതോടൊപ്പം ഒരു മാസത്തെ കുടിശികയും തീർപ്പാക്കാനുള്ള സാധ്യതയും ഉണ്ട്.പെൻഷൻ വർധനയ്ക്കൊപ്പം സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക തീർപ്പ്, ആശാ വർക്കർമാർക്ക് ഓണറേറിയം വർധന എന്നിവയുള്‍പ്പെടെ നിരവധി നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാമെന്നാണ് സർക്കാരിന്റെ അകത്തളങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.സമീപകാലത്ത് ഇടത് സർവീസ് സംഘടനകൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധവും ഈ നീക്കങ്ങൾക്ക് പശ്ചാത്തലമായി വിലയിരുത്തപ്പെടുന്നു. ക്ഷേമ പദ്ധതികളിൽ മാറ്റങ്ങളുടെയും ആനുകൂല്യ വർധനവിന്റെയും സാധ്യതകൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന രാഷ്ട്രീയവും ധനകാര്യ മേഖലയും മുന്നേറുന്നത്.

ദീപാവലിക്ക് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ ബോണസ്,എന്താണ് അപ്രതീക്ഷിത സമ്മാനം?

ദീപാവലി ആഘോഷത്തിനിടെ തപാല്‍ വകുപ്പ് ജീവനക്കാര്‍ക്ക് സന്തോഷകരമായ ഒരു പ്രഖ്യാപനം. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് തപാല്‍ വകുപ്പ് 60 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസ് പ്രഖ്യാപിച്ചു.വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിന്റെ പ്രകാരം സ്ഥിരം ജീവനക്കാര്‍, ഗ്രൂപ്പ് C, മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫ് (MTS), നോണ്‍-ഗസറ്റഡ് ഗ്രൂപ്പ് B, ഗ്രാമീണ്‍ ഡാക് സേവകര്‍, താല്‍ക്കാലിക, മുഴുവന്‍ സമയ കാഷ്വല്‍ ജീവനക്കാര്‍ എന്നിവർക്കാണ് ബോണസ് ലഭിക്കുക. 2025 മാര്‍ച്ച് 31ന് ശേഷം വിരമിച്ചവര്‍, രാജിവച്ചവര്‍, ഡെപ്യൂട്ടേഷനില്‍ പോയവര്‍ എന്നിവർക്കും ഈ ബോണസ് ലഭിക്കും. ബോണസ് കണക്കാക്കുന്ന ഫോര്‍മുല: ശരാശരി ശമ്പളം × 60 ദിവസം ÷ 30.4, ഇത് 2025-26 സാമ്പത്തിക വര്‍ഷത്തിനുള്ള ബജറ്റില്‍ നിന്നാണ് വഹിക്കപ്പെടുന്നത്. ഈ ബോണസ് പ്രഖ്യാപനം ദീപാവലി ആഘോഷത്തെ കൂടുതല്‍ സന്തോഷകരവും സാമ്പത്തികമായി സഹായകരവുമാക്കുമെന്നാണ് പ്രതീക്ഷ.

സ്വർണ്ണം വെള്ളി വിലകൾ കുത്തനെ ഇടിവില്‍; വില താഴ്ന്നതിന് പ്രധാന കാരണം അറിയാം

കേരളത്തിലെ സ്വര്‍ണവും വെള്ളിയും തുടർച്ചയായ രണ്ടു ദിവസത്തെയും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 11,980 രൂപയായി എത്തി, പവന്‍ വില 120 രൂപ ഇടിഞ്ഞ് 95,840 രൂപയായാണ് വ്യാപാരം.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9,855 രൂപയിലേക്ക് താഴുകയും 14 കാരറ്റ് 7,680 രൂപ, 9 കാരറ്റ് 4,970 രൂപയിലും വ്യാപാരം നടന്നുവെന്നു റിപ്പോർട്ട് ചെയ്തു. വെള്ളി വില ഇന്ന് 14 രൂപ കുറഞ്ഞ് 180 രൂപയായി, വിപണിയിലെ ലഭ്യതയിലുണ്ടായ ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും വിലക്കുറവിന് കാരണമായി. അമേരിക്ക-ചൈന വ്യാപാര തര്‍ക്കവും യുഎസ് സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ, യുഎസ് ബാങ്കുകളുടെ മികച്ച പാദഫലങ്ങള്‍, ഓഹരി വിപണിയുടെ ഉയരം, ബോണ്ടുകളില്‍ റിട്ടേണിന്റെ വര്‍ധന എന്നിവയും സ്വര്‍ണ-വെള്ളി വില കുറയാന്‍ കാരണമായി. തുടര്‍ച്ചയായ ഏഴ് ആഴ്ചകളിലുണ്ടായ സ്വര്‍ണവില വര്‍ധനയ്ക്കുശേഷം ഇന്നലെ വില കുത്തനെ ഇടിയുന്നത് പതിറ്റാണ്ടുകളായുള്ള ട്രെന്‍ഡിനൊപ്പം വരികയാണ്. ഭാവിയില്‍ യു.എസ് ഷട്ട്ഡൗണ്‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top