സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. പവന് 680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47,000 രൂപയും ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 5875 രൂപയും ആയി. ഇത് സംസ്ഥാനത്തിന്റെ തന്നെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന സ്വർണ വിലയാണ്. ഇന്നലെ ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും വർദ്ധിച്ചിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണവില വളരെ വലിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്, അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. വരും ദിവസങ്ങളിൽ സ്വർണവില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിലയെത്ര കൂടിയാലും കുറഞ്ഞാലും സ്വർണം എന്നും മൂല്യമുള്ളതും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.