ആർബിഐയുടെ പുതിയ ഉത്തരവിന് അനുസൃതമായി എടിഎം ഇടപാടുകൾക്ക് നിലവിലുള്ള വ്യവസ്ഥകളിൽ മാറ്റം ഇന്ന് മുതല്‍ പ്രാബല്യത്തിലായിരിക്കുന്നു. ഇനി മുതൽ സൗജന്യ പരിധി കഴിഞ്ഞ് നടത്തുന്ന ഓരോ ഇടപാടിനും 21 രൂപയ്ക്കുപകരം 23 രൂപയും നികുതിയും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
സേവിങ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക്, സ്വന്തം ബാങ്കിന്റെ എടിഎം ഉപയോഗിച്ചുള്ള സൗജന്യ ഇടപാടുകളുടെ പരിധി മെട്രോ നഗരങ്ങളില്‍ 3 ഇടപാടുകളും മറ്റു പ്രദേശങ്ങളില്‍ 5 ഇടപാടുകളുമാണ്. ബാലന്‍സ് പരിശോധിക്കല്‍, പണം പിന്‍വലിക്കല്‍, നിക്ഷേപം, മിനി സ്റ്റേറ്റ്മെന്റ് എന്നിവ ഇതില്‍ ഉൾപ്പെടുന്നു. ബാങ്ക് നെറ്റ്‌വർക്ക് തടസ്സം മൂലമുണ്ടാകുന്ന പരാജയപ്പെട്ട ഇടപാടുകൾ ഇതില്‍ കണക്കാക്കില്ല.ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതിനായാണ് ഈ മാറ്റം കൊണ്ടുവന്നതെന്ന് ആർബിഐ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനുള്ള ഇന്റർചേഞ്ച് ഫീസ് വര്‍ധിപ്പിച്ചത് ഉപഭോക്താക്കളുടെ ഭാരമായി മാറുന്നുവെന്നുമാണ് വ്യാപക വിമര്‍ശനം.
