500 രൂപയുടെ വലിയ നോട്ടുകള്‍ മാത്രമായി എടിഎമ്മുകളില്‍ നിന്നും പണം കിട്ടുന്നത് ഇനി ഓര്‍മ്മയായി മാറും. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന 100, 200 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകള്‍ വഴി ലഭ്യമാക്കുന്നതിന് റിസർവ് ബാങ്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം സേവന ദാതാക്കളും ഘട്ടംഘട്ടമായി ഈ നിർദ്ദേശം നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2025 സെപ്റ്റംബർ 30നകം രാജ്യത്തെ 75 ശതമാനത്തോളം എടിഎമ്മുകളില്‍ 100 അല്ലെങ്കില്‍ 200 രൂപ നോട്ടുകള്‍ സ്ഥിരമായി ലഭ്യമാകണം. 2026 മാർച്ച് 31ന് മുന്‍പായി 90 ശതമാനം എടിഎമ്മുകളില്‍ ഇവ ലഭ്യമാക്കണം എന്നതാണ് ആര്‍.ബി.ഐയുടെ ലക്ഷ്യം.ഇത് വഴി ചെറുനോട്ടങ്ങൾക്ക് ക്ഷാമമുണ്ടാകാതിരിക്കുകയും, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പണം കൈപ്പറ്റുകയും ചെയ്യാനാകും. ഇനി എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്നത് 500-ന്റെ നോട്ടുകൾ മാത്രമല്ല, ചെറു നോട്ടുകളും കൈവശം വരും.