കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ വെള്ളായണി കാർഷിക കോളജിന്റെ ഓർഗാനിക് അഗ്രികൾച്ചർ വിഭാഗത്തിൽ ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രികൾച്ചർ പ്രോജക്ടിന് കീഴിൽ സ്‌കിൽഡ് അസിസ്റ്റന്റിനെ താൽക്കാലികമായി നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
നിയമനം, പ്രതിദിനം 675 രൂപയാണ് ശമ്പളം.ബിഎസ്‌സി ബോട്ടണിയോ അല്ലെങ്കിൽ ബിഎസ്‌സി അഗ്രികൾച്ചർ യോഗ്യതയുള്ളവരും ഓർഗാനിക് പ്രോജക്ടുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാം. ജൈവവള നിർമ്മാണം, ലാബ് അനലിസിസ് എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.അഭിമുഖം മെയ് 3ന് രാവിലെ 9.30ന് വെള്ളായണി കാർഷിക കോളജിലെ ഓർഗാനിക് അഗ്രികൾച്ചർ വിഭാഗത്തിലാണ് നടക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അന്ന് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം. വിശദമായ ബയോഡാറ്റ, അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.