കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള പൊലിസ് കോൺസ്റ്റബിള്‍ ട്രെയിനി തസ്തികയിലേക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
എസ്.സി, എസ്.ടി വിഭാഗങ്ങളിലുളള ഉദ്യോഗാർത്ഥികൾക്കായി മാത്രമാണിത്, ജില്ലാതലത്തിൽ നിയമനം നടക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ജൂൺ 4ന് മുമ്പായി കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.പൊലീസ് കോൺസ്റ്റബിൾ ട്രെയിനിയായി (ആംഡ് പൊലീസ് ബറ്റാലിയൻ) നിയമനം ലഭിക്കാനുള്ള അവസരങ്ങൾ എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളമായി 31,100 മുതൽ 66,800 രൂപവരെ ലഭിക്കും. 18 മുതൽ 31 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 1994 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. വിമുക്തഭടന്മാർക്ക് പരമാവധി പ്രായപരിധി 41 വയസ്സായിരിക്കും.ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചവർക്കാണ് അർഹത. വനിതകൾക്കും ഭിന്നശേഷിയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. കുറഞ്ഞത് 160 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും, 5 സെ.മീ എക്സ്പാൻഷനും ഉദ്യോഗാർത്ഥികൾക്കുണ്ടായിരിക്കണം. 100 മീറ്റർ ഓട്ടം, ഹൈജംപ്, ലോങ് ജംപ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോൾ ത്രോ, റോപ്പ് ക്ലൈംബിംഗ്, പുൾ അപ്പ്, 1500 മീറ്റർ ഓട്ടം എന്നിവയിൽ ഏതെങ്കിലും അഞ്ച് ഇനങ്ങളിൽ യോഗ്യത നേടണം.അപേക്ഷിക്കാനാഗ്രഹിക്കുന്നവർക്ക് കേരള പി.എസ്.സി.യുടെ വെബ്സൈറ്റ് സന്ദർശിച്ച് വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതും പിന്നീട് കാറ്റഗറി നമ്പർ തിരഞ്ഞെടുക്കുന്നതിനുശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.