പൊതു വിദ്യാലയങ്ങളില്‍ ഇനി കൂടുതല്‍ ആരോഗ്യമേറിയ ഉച്ചഭക്ഷണം; കുട്ടികളുടെ ഭക്ഷണക്രമത്തില്‍ പ്രധാന മാറ്റം

സ്കൂള്‍ ഉച്ചഭക്ഷണം കൂടുതൽ ആരോഗ്യവത്താക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. ഉയർന്ന അളവിലുള്ള എണ്ണ ഉപയോഗം കുറച്ച്, പാചകത്തിൽ ആവിയില്‍ വേവിക്കുന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളാണ് ഇപ്പോൾ ജാഗ്രതയോടെ നടപ്പിലാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വിദ്യാർത്ഥികളിൽ ആരോഗ്യപരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും, കുറഞ്ഞ എണ്ണ ഉപയോഗത്തിലൂടെ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉപജില്ലാ തലത്തിലെ വിദ്യാഭ്യാസ ഓഫീസുകൾ വഴി സ്കൂൾ അധികൃതർക്ക് നിർദേശങ്ങൾ നൽകും.എണ്ണയിൽ പൊരിയുന്ന വിഭവങ്ങൾക്ക് പകരം ആവിയിൽ വേവിച്ച ഭക്ഷണം ശീലമാക്കാൻ പ്രത്യേകം നിർദേശമുണ്ട്. കൂടാതെ കുട്ടികളിൽ വ്യായാമത്തിന്റെ, യോഗയുടെയും പ്രാധാന്യത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കാൻ സ്കൂളുകൾ മുൻകൈ എടുക്കണമെന്നും ആഹ്വാനം ചെയ്യുന്നു.വിദ്യാർത്ഥികൾക്ക് നൽകുന്ന ഭക്ഷണത്തിലെ ഗുണനിലവാരം വിലയിരുത്താൻ നൂണ്‍ ഫീഡിങ് സൂപ്പർവൈസർമാരും, മീൽ ഓഫീസർമാരും സമയാസമയം സ്കൂളുകൾ സന്ദർശിക്കുകയും ചെയ്യും. ഫോർട്ടിഫൈഡ് അരി, ധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, ഫോർട്ടിഫൈഡ് എണ്ണ, ഡബിള്‍ ഫോർട്ടിഫൈഡ് ഉപ്പ് തുടങ്ങിയവയും ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് നിർദേശം.സ്കൂൾ പാചകത്തൊഴിലാളികൾക്ക് പ്രത്യേക പരിശീലനവും ഒരുക്കുന്നതാണ്. കുട്ടിക്കാലത്ത് അമിതമായ എണ്ണ ഉപയോഗം ഹൃദ്രോഗം, ദഹന പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാനിടയുള്ള സാഹചര്യത്തിലാണ് ആരോഗ്യകരമായ ഭക്ഷണത്തിന് പ്രധാന്യം നൽകുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top