സ്വകാര്യ ബസ്സുകളുടെ അനിയന്ത്രിതമായ മത്സരയോട്ടം തടയുന്നതിനായി ഗതാഗത വകുപ്പ് കർശന നടപടികളിലേക്ക്. ഒരേ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾക്ക് പരസ്പരം കുറഞ്ഞത് 10 മിനിറ്റ് ഇടവേളയുണ്ടാകുന്നവിധം മാത്രമേ പുതിയ പെർമിറ്റ് അനുവദിക്കൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ട്രാൻസ്പോർട്ട് കമ്മീഷണറും റോഡ് സേഫ്റ്റി കമ്മീഷണറും സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈച്ചൊപ്പം പുതിയ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ജീവനുരക്ഷ പ്രധാനമാണെന്നും, ആ സാധ്യത കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.