സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയരുന്നു. ഇന്ന് പവന്യ്ക്ക് 400 രൂപ കൂടി 72,600 രൂപയിലെത്തി. ഗ്രാമിന് 50 രൂപയുടെ വര്‍ധനവുമായാണ് വിലയേറിയത്. ഇതോടെ ഗ്രാമിന് പുതിയ വില 9075 രൂപയായി.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് വിലക്കുശേഷം, ഏപ്രില്‍ 23 മുതല്‍ തുടർച്ചയായി വില താഴ്ന്നിരുന്നു. കുറച്ച് ദിവസത്തിനുള്ളില്‍ നാല് ആയിരം രൂപയുടെ ഇടിവാണ് അന്ന് കണ്ടത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ തിരിച്ചുള്ള കുതിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 2500 രൂപ ഉയര്‍ന്നു.സ്വര്‍ണവില വീണ്ടും 75,000 രൂപയിലെത്തുമോ എന്ന കാത്തിരിപ്പിലാണ് വിപണിയും ഉപഭോക്താക്കളും.