സ്കൂൾ ടൈംടേബിളിൽ വൻ മാറ്റം; പരീക്ഷകൾ കുറയും, ക്ലാസ് സമയം നീളും

വിദ്യാഭ്യാസത്തിൽ വൻ മാറ്റങ്ങൾ ശുപാർശ ചെയ്തിരിക്കുന്ന പുതിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. അഞ്ചംഗ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.ഹൈസ്കൂൾ തലത്തിൽ പ്രവർത്തി സമയം അര മണിക്കൂറിനകം കൂട്ടാൻ സമിതി നിർദേശിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇതോടെ ഒരു വർഷത്തിൽ 1200 മണിക്കൂർ അദ്ധ്യയന സമയം ഉറപ്പാക്കാനാകും. എൽപി, യു.പി വിഭാഗങ്ങൾക്ക് സമയമാറ്റം ആവശ്യമില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഒന്നാം സെമസ്റ്ററിൽ ഒക്ടോബറിലും രണ്ടാമത് മാർച്ചിലുമായിരിക്കും ഇനി പ്രധാന പരീക്ഷകൾ. ഓണത്തിനും ക്രിസ്മസിനും ഇടയിലായി നടക്കാറുള്ള ചെറിയ പരീക്ഷകൾ ഒഴിവാക്കാനാണ് നിർദേശം. ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ പഠന നിലവാരം വിലയിരുത്തുമെന്നും സമിതി വിശദീകരിച്ചു.പ്രവൃത്തിദിനം തുടർച്ചയായി ആറ് ദിവസം വരാത്ത രീതിയിൽ ഓരോ മാസവും ഒരു ശനിയാഴ്ച ക്ലാസ് ഉണ്ടായേക്കാം. സ്‌കൂൾ ഇടവേള പത്ത് മിനിറ്റായി കുറക്കാനും നിർദേശമുണ്ട്.കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫ. വി.പി. ജ്യോതിഷിന്റെ നേതൃത്വത്തിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top