കേരള തീരങ്ങളിൽ ഈ മാസം 27-ാം തീയതി കാലവർഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിലേക്കാൾ നാല് ദിവസം മുമ്പോ വൈകിയോ ആയിരിക്കാമെന്നും അറിയിപ്പിൽ പറയുന്നു. ഇതിനുമുമ്പായി,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ചൊവ്വാഴ്ചക്ക് ആൻഡമാൻ കടലിലേക്ക് കാലവർഷം കടന്നെത്താനാണ് സാധ്യത. കഴിഞ്ഞ വർഷം കാലവർഷം മെയ് 31നാണ് കേരളത്തിൽ ആരംഭിച്ചത്.കാലവർഷം ആരംഭിക്കുന്നതിനുമുമ്പ്, വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ വേനൽ മഴ ശക്തമായതായിരിക്കും. അതേസമയം, ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.ഈ പ്രവചനങ്ങൾ പ്രകാരം, മെയ് 14 വരെ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അർഹമായ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.