ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രതാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, വ്യാജ ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്കെതിരെ പൊതുജനങ്ങൾ മുൻകരുതലെടുക്കണമെന്ന് അറിയിപ്പുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനുള്ള പാക് ചാരസംഘടനകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ കോളുകൾ എത്തുന്നതെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് എത്തിയേക്കാവുന്ന കോളുകൾക്കൊന്നും മറുപടി നൽകേണ്ടതില്ലെന്നും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പാക് ഇന്റലിജൻസ് ഓപ്പറേറ്റീവ്‌സ് (PIO) മാധ്യമപ്രവർത്തകരായോ സാധാരണ പൗരന്മാരായോ നടിച്ച്, ഇന്ത്യയിലെ നിലവിലെ സുരക്ഷാസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ചോര്‍ത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്.സൈന്യവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കിടുമ്പോഴും, അനധികൃത വിവരശേഖരണ ശ്രമങ്ങളിലേർപ്പെടുമ്പോഴും എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടു.