സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

യുവതീ യുവാക്കൾക്ക് വേണ്ടി മേയ് 22ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 21ന് വൈകിട്ട് 4 മണിക്ക് മുൻപായി https://forms.gle/cMubqHx3btcxaEZX7 ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മേയ് 22ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: ‘NATIONAL CAREER SERVICE CENTRE FOR SC/STS, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക, 0471-2332113.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top