കാലിക്കറ്റ് സര്‍വകലാശാലയില്‍ നിരവധി അവസരങ്ങള്‍

സർവകലാശാലകളിൽ കരാർ നിയമനങ്ങൾ; വിവിധ തസ്തികകളിൽ അവസരങ്ങൾ പ്രതീക്ഷയോടെ തേടാംകാലിക്കറ്റ് സർവകലാശാലയുടെ സൈക്കോളജി വിഭാഗവും സംസ്ഥാന സാമൂഹികനീതി വകുപ്പും സംയുക്തമായി നടത്തുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ പ്രോഗ്രാമിൽ ഒമ്പത് ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ജോയിന്റ് ഡയറക്ടർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ് മൂന്ന് പേർ, ഡിസബിലിറ്റി മാനേജ്മെന്റ് ഓഫീസർ cum ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രണ്ട് പേർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് രണ്ട് പേർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒരാൾ, സ്‌പെഷൽ എജ്യുക്കേറ്റർ ഒരാൾ എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകൾ മേയ് 21നകം ലഭിക്കണം. അപേക്ഷാഫോം www.uoc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പതിച്ചെടുത്ത് ഡയറക്ടർ, സി.ഡി.എം.ആർ.പി, ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, പിൻ: 673635 എന്ന വിലാസത്തിൽ അയക്കണം.സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലൻസിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സോഷ്യൽ സയൻസ്, സയൻസ് വിഭാഗങ്ങളിൽ ഫാക്കൽട്ടി തസ്തികയിൽ മൂന്ന് ഒഴിവുകളും ഓഫിസ് അസിസ്റ്റന്റായി ഒരു ഒഴിവുമുണ്ട്. കരാർ/താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. ഫാക്കൽട്ടി തസ്തികയ്ക്ക് മാസശമ്പളം 80,000 രൂപയും ഓഫിസ് അസിസ്റ്റന്റിന് 20,000 രൂപയുമാണ്. അപേക്ഷകൾ മേയ് 22നകം www.cukerala.ac.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി ക്യാംപസിലെ സെന്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ ഐ.സി.എസ്.എസ്.ആർ പദ്ധതിയിലേക്കുള്ള റിസർച് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അഭിമുഖം ഇന്ന് നടക്കും. പ്രായപരിധി 40 വയസാണ്. തസ്തികയ്ക്ക് മാസശമ്പളം 30,000 രൂപയാണ്. വിശദ വിവരങ്ങൾക്ക് http://www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 72932 78410 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top