വിദ്യാർത്ഥികൾക്കായി ആധാർ രജിസ്‌ട്രേഷൻ ക്യാമ്പ് ആരംഭിച്ചു

പുതിയ അധ്യയന വർഷത്തിന് തയ്യാറെടുപ്പിനായി, ആധാർ എൻറോൾമെന്റ് നടത്താത്ത വിദ്യാർത്ഥികൾക്കായി “എ ഫോർ ആധാർ” ക്യാമ്പുകൾ ജില്ലയിൽ ആരംഭിക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മേയ് 19 മുതൽ 24 വരെ ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളിലായി ഈ പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ സ്കൂൾ പ്രവേശന നടപടികൾ സുതാര്യമാക്കുന്നതിനും വേളയിൽ തിരിച്ചടി ഒഴിവാക്കുന്നതിനുമായി രക്ഷിതാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ആധാർ എൻറോൾമെന്റിനായി ആധാർ കാർഡ് ഇല്ലാത്ത കുട്ടികളോടൊപ്പം ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ കൊണ്ടുവരേണ്ടതുണ്ടെന്ന് അറിയിപ്പിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top