മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാലവർഷത്തിന് തൊട്ടുമുന്നോടിയായി വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ സാധ്യതയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്കും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകാനാണ് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയും പ്രതീക്ഷിക്കപ്പെടുന്നു. 24 മണിക്കൂറിനിടെ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാം എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.മെയ് 21ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുംമെയ് 22ന് കണ്ണൂർ, കാസർകോട് ജില്ലകളിലുംമെയ് 23ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുംകോഴിക്കോടും വയനാടും ഉൾപ്പെടെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ പോലുള്ള അപകടങ്ങൾ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം.അതേസമയം, കള്ളക്കടൽ പ്രതിഭാസം കൂടി പൊരുതുകയാണ് സംസ്ഥാന തീരഭാഗങ്ങൾ. ഉയർന്ന തിരമാലകളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലും കന്യാകുമാരിക്കടുത്തുള്ള തീരദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മെയ് 23 വരെ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top